സ്വന്തംലേഖകന്‍
കോട്ടയം:യുകെ മലയാളികള്‍ കണ്ട ഏറ്റവുംവലിയ തട്ടിപ്പിലെ സൂത്രധാരനായ കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ പങ്കാളികളെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപകമാക്കി. ജോബിയുടെ പങ്കാളികളുടെ കേരളത്തിലെ വസതികളില്‍ പരിശോധനയുള്‍പ്പെടെയാണ് പോലീസിന്റെ പരിഗണനയിലുള്ളത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ രാഷ്ടീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളും ജോബിയും തമ്മിലുള്ള കച്ചവട ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ ഇദ്ദേഹം ജനവിധി തേടിയിരുന്നു. അവിടെ ജനങ്ങള്‍ കൈവിട്ടതോടെ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇതിനിടെയാണ് ജോബിയുടെ പങ്കാളിയായി മാറിയത്. മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയിലെ വിമതഭീഷണി അവസാനിപ്പിക്കാനാണ് യഥാര്‍ത്ഥത്തില്‍ നേതാവിനെ മലബാറിലേക്ക് കയറ്റിയയച്ചത്. പാര്‍ട്ടിയുടെ ഉറച്ച സീറ്റായി കടുത്തുരുത്തിയില്‍ മത്സരിക്കാനായിരുന്നു നേതാവിന്റെ ശ്രമം. ഇതിനായി ഏറെ ശ്രമം നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു പരാജയത്തിനുശേഷം പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ തലവനാകാനും നേതാവ് വിയര്‍പ്പൊഴുക്കി. ഇതുംപരാജയപ്പെട്ടതോടെ അദ്ദേഹം യുഎസിലേക്ക് കടക്കുകയും ചെയ്തു.
യുകെയിലെ തട്ടിപ്പുവീരനുമായിച്ചേര്‍ന്ന് ഹൗസ്‌ബോട്ട് രംഗത്തുള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ കൂട്ടുകച്ചവടനാണ് ഈ നേതാവ് നടത്തിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഈ നേതാവിന്റെ അക്കൗണ്ടിലേക്ക് യുകെയിലെ തട്ടിപ്പുവീരന്റെ അക്കൗണ്ടില്‍ നിന്നും വന്‍തുക എത്തിയതായി മലയാളി വിഷനും വിവരം ലഭിച്ചിട്ടുണ്ട്. ജോബി ജോര്‍ജിന്റെ തറവാട് വീട് ഇപ്പോള്‍ നേതാവിന്റെ പേരിലാണ്. ഇരുവരും തമ്മിലുള്ള ഇത്ര ശക്തമായ ബന്ധം പാര്‍ട്ടിയിലും സജീവചര്‍ച്ചയായിക്കഴിഞ്ഞു. വിദേശത്തും ഏറെ അനുയായികളുള്ള പാര്‍ട്ടിയുടെ പ്രതിശ്ചായയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇരുവരും തമ്മിലുള്ള കച്ചവടബന്ധം. ഇത്രയുംവലിയ തട്ടിപ്പില്‍ പങ്കാളിയായ നേതാവിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
ജോബിയുടെ പേരിലുള്ള കേസൊതുക്കാന്‍ നേതാവ് നടത്തിയ കളികളെല്ലാം പരാജയമായതോടെ ഇരുവരും അങ്കലാപ്പിലാണ്. ബ്രിട്ടനിലെ ന്യൂകാസിലില്‍ മകന് മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് മൂവാറ്റുപുഴ മംഗലത്ത് ബാബുവില്‍ നിന്നും 2.47 കോടി രൂപ തട്ടിയെടുത്ത കേസിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ രാഷ്ട്രീയനേതാവില്‍ എത്തിനില്ക്കുന്നത്. ബാബു ജോര്‍ജ് പരാതി നല്കിയതിനു പിന്നാലെ ഏകദേശം 25 ഓളം പേര്‍ ജോബി ജോര്‍ജിനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജോബി ജോര്‍ജ് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന പരിദേവനവുമായി ഏതാനും ബിസിനസ് പങ്കാളികളും ഇതിനകം രംഗത്തെത്തിയതായി മലയാളി വിഷന് വിവരം ലഭിച്ചു. സംഭവത്തില്‍ നിന്നും എങ്ങനെ തലയൂരാം എന്ന ആലോചനയിലാണ് ഇവര്‍.
കടപ്പാട് : മലയാളിവിഷന്‍.കോം
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
ജോബിക്കെതിരേയുള്ള അന്വേഷണം ഐ.ജി.പത്മകുമാറിന്: തട്ടിപ്പിന്റെ തുടക്കം നാട്ടില്‍ നിന്ന്.
ജോബിക്കെതിരെ യുകെയില്‍ നിന്നും ഏഴു പരാതികള്‍ കൂടി
ജോബിയുടെ കേസു വാദിക്കാന്‍ രാം ജഠ്മലാനി രംഗത്ത് !
ഒരുലക്ഷം വീതം നല്കി രണ്ടുകേസുകള്‍ ഒതുക്കിയപ്പോഴേക്കും ഊരാക്കുടുക്കായി 88 ലക്ഷത്തിന്റെ പുതിയ കേസ്
ചാനല്‍ന്യൂസ് ഇംപാക്ട്: ജോബി ജോര്‍ജ് സൗദിയിലെ പിടികിട്ടാപ്പുള്ളിയോ?
കേസുതീര്‍ക്കാന്‍ ആഭ്യന്തരമന്ത്രിയുടെ മകന്‍ വേണോ അതോ കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി വേണോ …ജോബിയുടെ തമാശകള്‍ തുടരുന്നു
തറവാട് തീറെഴുതിയും തട്ടിപ്പ്: തട്ടിയെടുത്ത പണംകൊണ്ട് ജോബി സ്വകാര്യബാങ്കും തുടങ്ങി
ജോബിക്കെതിരേ പരാതിപ്രളയം: ഗള്‍ഫ് മലയാളിയില്‍ നിന്നും പിടിച്ചുപറിച്ചത് 85500 പൗണ്ട്
ലുക്ക് ഔട്ട് നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
ന്യൂകാസില്‍ തട്ടിപ്പുകാരനെതിരെ പോലീസില്‍ പരാതികളുടെ പെരുമഴക്കാലം
ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല: പുതിയ മാധ്യമ വസന്തത്തിനായി യുകെ മലയാളികള്‍ കാതോര്‍ക്കുന്നു
തട്ടിപ്പ് വാര്‍ത്ത നാട്ടിലും പാട്ടായി,ഓശാന പാടുന്ന UK യിലെ മാധ്യമ പങ്കാളിക്ക് മൌനം
വിവാദ വ്യവസായിയുടെ അക്കൌണ്ടില്‍ 20 മാസം കൊണ്ട് 18 കോടിരൂപ
അഞ്ഞൂറു കോടിയുടെ അധിപനായ ന്യൂകാസില്‍ മലയാളിക്കെതിരെ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല