ലണ്ടന്‍: കിഴക്കന്‍ യൂറോപ്പിലേക്ക് തിരിച്ചുപോയ തൊഴില്‍രഹിതരായ വിദേശികള്‍ക്ക് വേണ്ടി ബ്രിട്ടീഷ് നികുകിദായകരില്‍ നിന്ന് ലക്ഷക്കണക്കിന് പൌണ്ടാണ് പിരിച്ചെടുക്കുന്നതെന്ന് വെളിപ്പെടുത്തല്‍.
ബ്രിട്ടനില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് 300പൗണ്ടാണ് ഡിപ്പാര്‍ട്ട്‌മെന്‍ര് ഫോര്‍ വര്‍ക്ക് ആന്റ് പെന്‍ഷന്‍ നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ യു.കെയില്‍ ജോലിചെയ്ത കുടിയേറ്റക്കാര്‍ക്ക് സഹായധനം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ നിയമാവലിയിലുണ്ട്. ഇതാണ് ബ്രിട്ടീഷ് നികുതി ദായകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
പോളണ്ട് സ്വദേശികളായ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെ ജോലി നഷ്ടപ്പെട്ട് ഓരോ ആഴ്ചയും തിരിച്ചുപോകുന്നത്. സഹായധനം ആവശ്യപ്പെട്ട് 5,000 മുതല്‍ 10,000വരെയാളുകളാണ് പോളണ്ടില്‍ നിന്നു മാത്രമായി വന്നുകൊണ്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
പോളണ്ടിലെ തൊഴില്‍രഹിതരുടെ എണ്ണം 13.2% ആയെന്നാണ് പുതിയ കണക്ക്. വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോയി മടങ്ങിയെത്തിയാല്‍ മറ്റൊരു ജോലി കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇ.യു നിയമം സഹായധനം ആവശ്യപ്പെടാന്‍ ഇവരെ അര്‍ഹരാക്കുന്നു.
ഇ.യു നിയമാവലിയിലുള്ള ഈ നശിച്ച സഹായധനവ്യവസ്ഥ ജനരോഷങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് ടോറി എം.പി ഫിലിപ്പ് ഹോളോബോണ്‍ പറയുന്നു. ജോലിചെയ്യാന്‍ പ്രാപ്തരായിട്ടും തോഴില്‍രഹിത വേദനം കൈപ്പറ്റുകയാണിവര്‍ ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല