ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഭീകര വനിന സാജിദയെ ജോർദാൻ സർക്കാർ തൂക്കിലേറ്റിയതിന് പുറകെയാണ് ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റ് അധീന പ്രദേശങ്ങൾ ആക്രമിക്കുമെന്ന് വാർത്തകൾ പരന്നത്.
നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന ജോർദാൻ പൈലറ്റ് മുവാസ് അൽ കസാസ്ബെയെ ജീവനോടെ ചാമ്പലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ജോർദാനിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ജനരോഷം തിളക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന് ആവശ്യമായി കസാസ്ബെയുടെ പിതാവടക്കം നിരവധി പേർ രംഗത്തെത്തി.
സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ പട്ടാൾ വേഷത്തിൽ നിൽക്കുന്ന ചിത്രം ജോർദാന്റെ ആക്രമണ വാർത്തയോടൊപ്പം സോഷ്യൽ മീഡിയകളിൽ തരംഗമായി.
അതിനിടെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് ചൈനീസ് തീവ്രവാദികളെ ഭീകരർ പരസ്യമായി തൂക്കിലേറ്റി. മുന്നോറോളം ചൈനീസ് പൗരന്മാർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല