1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2011

സൂര്യന്റെ ഉപരിതലത്തില്‍ നിന്നും വന്‍ജ്വാലയോടെ സൗരദീപ്തി പുറത്തുവന്നു. മണിക്കൂറില്‍ 3.1 മില്യണ്‍ മൈല്‍ വേഗതയിലാണ് ഈ സൗരദീപ്തി ഉല്‍സര്‍ജ്ജിച്ചത്. എന്നാല്‍ ഇത് ഭൂമിയെ ലക്ഷ്യമായി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സൗരദീപ്തിയില്‍ പേടിക്കാനൊന്നുമില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സണ്‍ പ്രൊഫസര്‍ ബ്രയിന്‍ കോക്‌സ് ആണ് ഈ സൗരദീപ്തിയെക്കുറിച്ച് വിശദീകരണം നല്‍കിയത്. ഒരുമില്യണ്‍ ഭൂമിയുടെ അളവിലുള്ള വന്‍ ന്യൂക്ലിയര്‍ റിയാക്ടറാണ് സൂര്യന്‍. ആറ്റംകൊണ്ട് നിറഞ്ഞുകിടക്കുന്ന സൂര്യന്‍ പലപ്പോഴും അപകടകാരിയാകാറുണ്ട്. ഇതുപോലെയൊരു അപകടമാണ് തിങ്കളാഴ്ച്ച സൂര്യന്റെ ഉപരിതലത്തിലുണ്ടായത്.

ഉയര്‍ന്ന ചൂടുള്ള കണങ്ങള്‍ അതിശക്തമായി സൂര്യന്റെ ഉപരിതലത്തില്‍ നിന്നും പുറന്തള്ളുകയാണുണ്ടിയിരിക്കുന്നത്. എന്നാല്‍ ഭൂമിയിലുള്ള നമ്മള്‍ ഇതിന്റെ പ്രഭാവം അറിയാറില്ല എന്നതാണ് വാസ്തവം. സൂര്യനിലുണ്ടാകുന്ന ചെറിയ സ്‌ഫോടനങ്ങള്‍ ഭൂമിയിലുള്ളവരെ ബാധിക്കാറില്ലെന്നര്‍ത്ഥം. എന്നാല്‍ ആകാശത്ത് ചില സുന്ദരദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. ഉയര്‍ന്ന ഊര്‍ജ്ജമുള്ള വസ്തുക്കള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ശക്തമായി ഇടിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാകുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ സൗരദീപ്തിയുണ്ടായത് കാറിംഗ്ടണ്‍ ദീപ്തി എന്നാണറിയപ്പെടുന്നത്. 1859 സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത്. ഇംഗ്ലീഷ് വാനശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് കാരിംഗ്ടണ്‍ ആണ് ഇത് വിശദീകരിച്ചത്. എന്നാല്‍ 1859ല്‍ ഉണ്ടായ മറ്റൊരു സൗരദീപ്തിയുടെ ഫലമായി മുഴുവന്‍ ടെലിഗ്രാഫ് സംവിധാനവും നിശ്ചലമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.