1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് സാഹിത്യ പ്രസിദ്ധികരണം ആയി ജ്വാല മാറിയതും യുക്മ സാംസ്‌കാരികവേദിയുടെ നേട്ടമാണ്.

.
നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി യുക്മ സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മ എന്ന സംഘടനയ്ക്ക് എന്നും ഒരു മുതല്‍കൂട്ടാണ്.ചീഫ് എഡിറ്റര്‍ റജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണ് മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ആണ് ഡിസംബര്‍ മാസം ലക്കം ‘ജ്വാല’ ഇ മാഗസിന്‍ പുറത്തിറ ങ്ങിയിരിക്കുന്നത് . ഡോ എന്‍ കെ ശശീന്ദ്രന്‍ എ ഴുതിയ ഒരു മഴക്കവിതയോടെ ആരംഭിക്കുന്ന ഒരു കൂട്ടം ഭാവനാ സമൃദ്ധമായ സാഹിത്യ സൃഷിടികള്‍ ക്രിസ്തുമസ് പതിപ്പിന് ചാരുതയേകുന്നു. മഴ എന്ന കവിതയ്ക്കു പുറമേ ശ്രീമതി അച്ചാമ്മ തോമസ് എഴുതിയ നീ ആരായിരുന്നു എന്ന കഥയും വി എസ് ബിന്ദുവിന്റെ ഋതു പര്‍ണോഘോ ഷ് പറന്നകന്ന മനുഷ്യശലഭം എന്ന ലേഖനവും ഫൈസല്‍ ബാവയുടെ രണ്ടു കവിതകള്‍ എന്ന കവിതയും, അരുണ്‍ വിജയ് വി സി യുടെ ജമയ്‌സ് വൂ എ ന്ന കഥ പാര്‍വതീപുരം മീരയുടെ
ഷേക്പിയര്‍ എന്ന കവിതയും മണര്‍കാട് ശശി കുമാറിന്റെ കരീപ്പുഴ ശ്രീകുമാറു മായുള്ള അഭിമുഖം ജീവിതം സന്തുഷ്ട മാക്കാന്‍ ഹോബി ജീവിത വിജയം ജോണ്‍ മുഴു ത്ത റ്റ് സന്തോഷ് പാലയുടെ കവല എന്ന കവിതയും ഷരീഫ് ഇബ്രാഹിമിന്റെ കുമാരേട്ടന്റെ മനുഷ്യത്വം അനുഭവം തുടങ്ങിയ സ ഷ്ടി കള്‍ ക്രിസ്തുമസ് പതിപ്പിന്റെ പ്രത്യേകതയാണ്

നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.

ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

http://issuu.com/jwalaemagazine/docs/december_2015

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.