1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

അനീഷ് ജോണ്‍: യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ നവംബര്‍ ലക്കം പുറത്തിറങ്ങി . വായന ആസ്വദിക്കുന്ന വയന്കാര്ക്ക് വേണ്ടിയുള്ള യുക്മയുടെ ഇ പ്രസിദ്ധീകരണം ആണ് ജ്വാല . നുതനമായ ആശയങ്ങള്‍ സമ്പുഷ്ടമായ വരികളിലുടെ സാഹിത്യ സൃഷ്ടികള്‍ ആയി മാറും . ഇത്തരം സാഹിത്യ സൃഷ്ടികള്‍ യു കെ മലയാളി വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദി ജ്വാല ഇ മാഗസിന്‍ കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരിക വേദിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ജ്വാല ഇ ഇ മാഗസിന്‍. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലെക്ട്രോ ണീക്ക് സാഹിത്യ പ്രസിദ്ധികരണം ആയി ജ്വാല മാറിയതും യുക്മ സാംസ്‌കാരികവേദിയുടെ പ്രവര്ത്തന ഫലം ആണ്
എല്ലാ മാസവും പത്താം തീയതി ജ്വാല ഓണ്‍ലൈനില്‍ വായിക്കാം നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരുമുതല്‍കൂട്ടാണ്.മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റജി നന്തികാട്ടിനെയും സാംസ്‌കാരിക വേദി ജ്വാല ടീമിനെയും പ്രത്യേകം അനുമോദിക്കുന്നുവെന്നും മാഗസിന്‍ വായിക്കുകയും ഷെയര്‍ ചെയുകയും അത് വഴി എല്ലാവരിലും എത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായും യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു.
കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ആണ് നവംബര്‍ മാസം ലക്കം ‘ജ്വാല’ ഇ മാഗസിന്‍ പുറത്തിറ ങ്ങിയിരിക്കുന്നത് . നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആണ് ജ്വാല നവംബര്‍ മാസം 21 നു നടക്കുന്ന ദേശിയ കലാമേള വിഷയമാകി കൊണ്ട് യുക്മ സെക്രടറി സജിഷ് ടോം കൈ കാര്യം ചെയ്തിട്ടുള്ള എഡിറ്റോറിയല്‍ ഏറെ പ്രാധാന്യം അര്ഹിക്കുന്നു .

വിമര്‍ശനാത്മക കവിതകള്‍ കൊണ്ട് നമ്മെ ചിന്തിപ്പിക്കുവനുതകുന്ന ഇന്ച്ചക്കാട് ബാലചന്ദ്രന്റെ കവിത ഈ ജ്വാലയുടെ മറ്റൊരു പ്രത്യേകതയായി പറയാം .ആനുകാലിക പ്രസക്തി ഉള്ള രസകരമായ അനുഭവ കഥ വിവരിക്കുന്ന ചെമ്മനം ചാക്കോ വെത്യസ്ത ശൈലി പുതുമയര്ന്ന വായനാനുഭവം ആകും തീര്ച്ച . കെ പി ശശിയുടെ മദര്‍ ഹുഡ് എന്നാ ചിന്തോദീപമായ കവിത രംജി പട്ടെ പാഠം ,വി കെ അശോക് .,തുടങ്ങിയ പ്രതിഭകളുടെ സാഹിത്യ സൃഷ് ടികള്‍ ഈ ലക്കത്തെ സമ്പുഷ്ടം ആക്കിയിരിക്കുന്നു . പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി രീതിയില്‍ തീര്‍ത്ത ബാബു ഇരുമലയുടെ പമ്പ ഗവിയിലെ യാത്രാവിവരണവും ,
ദീപു ശശി തതപ്പിള്ളി എഴുതിയ ത്രിഫലം എന്ന കവിത വായന കൌതുകം തീര്ക്കും തീര്ച്ച . യു കെയിലെ പ്രവാസി സാഹിത്യകാരന അനിയന്‍ കുന്നതിന്റെ നിന്നെ ഓര്‍ത്തു എന്ന കവിത വ്യത്യസ്തമായ രചന രീതി കൊണ്ട് വായന ഹൃദയങ്ങള്‍ കീഴടക്കും ആകര്‍ഷക വയനാട്., ഇ എം ഹാഷിം എന്നിവരുടെ കഥകള്‍ രചന ശൈലിയില്‍ മികവു പുലര്ത്തുന്ന സൃഷ്ടികള്‍ ആണ്
.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു. ഈ വരുന്ന നവംബര്‍ 21 നു നടക്കുന്ന യുക്മ ദേശിയ കലാമേള യുടെ ഭാഗമായി മുഴുവന്‍ സാംസ്‌കാരിക വേദി പ്രവര്ത്തകരും അണി നിരക്കും എന്ന് യുക്മ സാംസ്‌കാരിക വേദി അറിയിച്ചു
യുക്മയുടെ പരിപാടികളുടെ ഭാഗമായി പ്രവര്ത്തിക്കുന്ന മുഴുവന്‍ സാംസ്‌കാരിക വേദി പ്രവര്തകരുടെയും പിന്തുണ അഭ്യര്തിക്കുന്നതായി സാംസ്‌കാരിക വേദി കണ്വീനര്‍ എബ്രഹാം ജോര്ജു അറിയിച്ചു

ജ്വാല ഇ മാഗസിന്‍ നവംബര്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://issuu.com/jwalaemagazine/docs/november_2015

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.