അനീഷ് ജോണ്‍: ലോക പ്രവാസി മലയാളി വായനക്കാരുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ജ്വാലയുടെ മാര്ച്ച് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് വേര്‍പാടിന്റെ നൊന്പരങ്ങളുമായി. മലയാള സാഹിത്യത്തിനും കലാരംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീ ഓ എന്‍ വി കുറുപ്പിനും മറ്റു കലാകാരന്മാരായ ശ്രീ അക്ബര്‍ കക്കട്ടില്‍ മുതല്‍ കലാഭവന്‍ മണി വരെയുള്ളവര്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് .ജ്വാല ഇ മാഗസിന്‍ ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ട് എഴുതിയ എഡിറ്റോറിയലോടെയാണ് മാര്‍ച്ച് ലക്കം ആരംഭിക്കുന്നത്.
എന്നും ഏറെ പുതുമകളുമായി പുറത്തിറങ്ങുന്ന ജ്വാല ഇക്കുറി അധിനിവേശത്തിനും ഫാസിസത്തിനുമെതിരായി തൂലിക ചലിപ്പിച്ച സിറിയയിലെ ശ്രദ്ധെയനായ എഴുത്തുകാരില്‍ ഒരാളായ യൂസഫ് ബ്‌നു അബു യഹ് യ യുടെ കവിത അവതരിപ്പിച്ചിട്ടുണ്ട്. ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി അഭയാര്ത്ഥികളാക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ദൈന്യത തുറന്നു കാട്ടുന്നതാണ് അദ്ധേഹത്തിന്റെ കവിത. പ്രൊഫ.മാത്യൂ ഉലകംതറയുടെ ലേഖനം പ്രവാസി മലയാളി സമൂഹത്തിനു മുന്‍പില്‍ മലയാള ഭാഷക്കുള്ള പ്രാമുഖ്യം വ്യക്തമാക്കുന്നു. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ശ്രീ ജോസി ജോസഫ് എഴുതിയ കഥ ‘ബീഫ് ഫെസ്റ്റ്’ ശ്രദ്ധെയമാണ്. ശ്രീമതി ദീപാ നിശാന്തിന്റെ അനുഭവക്കുറിപ്പും വായനക്കാരെ ഏറെ ചിന്തിപ്പിക്കുമെന്നുറപ്പ്. കൂടാതെ മനോഹരങ്ങളായ നിരവധി കവിതകളും കഥകളും വായനക്കാര്‍ക്ക് നല്ലൊരു അനുഭവമാകും.
എല്ലാ മാസവും ഏറെ വിജ്ഞാനപ്രദവും പുതുമകളുമായി ജ്വാല വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കുന്ന യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനം പ്രശംസനീയമാണെന്ന് യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ ജനറല്‍ സെക്രെടറി ശ്രീ സജീഷ് ടോം എന്നിവര്‍ അറിയിച്ചു.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു. മാസികയുടെ ലിങ്ക്,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല