സുജു ജോസഫ്: ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. കഥകളും കവിതകളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പാണ് ജ്വാലയുടെ ഈ ലക്കം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പ് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ എന്ന കവിത തന്നെ ഏറ്റവും വലിയ ഉദാഹരണം. കൂടാതെ ജനപ്രിയ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കൊണ്ട് സംമ്പുഷ്ഠമായ ഈ ലക്കത്തിന് മുഖ ചിത്രം ആയിരിക്കുന്നത്, യുകെ മലയാളികളുടെയിടയില്‍ പ്രസിദ്ധി നേടിയ ‘ കാന്തി’ എന്ന നാടകത്തില്‍ വൈശാലിയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അമ്പിളി കുര്യനാണ്.
യുകെയില്‍ നിന്ന് മാത്രമല്ല പല വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ജ്വാല ഇ മാസികയില്‍ പ്രസിദ്ധീകരിക്കുന്നതിന് തങ്ങളുടെ കൃതികള്‍ അയക്കുന്നുണ്ട്. അര്‍പ്പണ ബോധത്തോടും ആത്മാര്‍ത്ഥതയോടും നിസ്വാര്‍ത്ഥതയോടും കൂടെ പ്രവര്‍ത്തിക്കുന്ന ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിന്റെയും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെയും പ്രവര്‍ത്തനമാണ് ജ്വാലയുടെ മുന്നേറ്റത്തിന് കാരണമെന്ന് യുക്മ ജനറല്‍ സെക്രട്ടറിയും ‘ജ്വാല’മാനേജിംഗ് എഡിറ്ററുമായ ശ്രീ. സജീഷ് ടോം അഭിപ്രായപ്പെട്ടു.
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കുന്ന ‘ജ്വാല’ ഫേസ്ബുക്ക് ഷെയറിംഗ് വഴി കൂടുതല്‍ ജനകീയമാക്കണമെന്ന് യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, യുക്മ സാംസ്‌ക്കാരികവേദി നേതാക്കളായ ശ്രീ എബ്രഹാം ജോര്‍ജ് , ശ്രീ സി ഏ ജോസഫ്, ശ്രീ ജയപ്രകാശ് പണിക്കര്‍, ശ്രീ തമ്പി ജോസ് എന്നിവര്‍ യുക്മ പ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും അഭ്യര്ധിച്ചു.
ജ്വാല ഇ മാസികയുടെ ലിങ്ക്
https://issuu.com/jwalaemagazine/docs/february_2016_6e0bdd029b519b
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല