മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബക്കാമും ഭാര്യ വിക്ടോറിയയും തങ്ങളുടെ കുടുംബത്തിലെത്തുന്ന പുതിയ അംഗത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തന്റെ കുടുംബത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് വരാന്‍ പോകുന്നുവെന്ന കാര്യം ബെക്കാം തന്നെയാണ് വെളിപ്പെടുത്തിയത്.
ബെക്കാം വിക്ടോറിയ ദമ്പതികള്‍ ഒരു പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദ സണ്‍ ആറാഴ്ചമുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതത്തിലേക്കെത്തുന്ന പുതിയ ആളെക്കുറിച്ച് ഇന്നലെ ബെക്കാം തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു. ‘വീണ്ടും ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കാന്‍ കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഈ കാത്തിരിപ്പിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇതൊരു പെണ്കുഞ്ഞിനുവേണ്ടിയുള്ളതാണ്. മൂന്ന് ആണ്‍കുട്ടികളുള്ളതിനാല്‍ നാലാമത്തെ അംഗത്തിന്റെ വരവിനെ ഞെട്ടലോടെയാണ് ഞങ്ങള്‍ സമീപിച്ചത്. എന്നാല്‍ അത് ഒരു പെണ്കുഞ്ഞാണെന്നത് തീര്‍ച്ചയായും വിസ്മയകരം തന്നെ ബെക്കാം പറയുന്നു.
ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. മറ്റ് മൂന്ന് ആണ്‍കുട്ടികളും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് ബെക്കാം സന്തോഷം പങ്കുവയ്ക്കുന്നു. ജൂലൈയിലായിരിക്കും വിക്ടോറിയ കുഞ്ഞിന് ജന്മം നല്‍കുക. ബ്രൂക്കല്ന്(12), റോമിയോ(8) ക്രസ്(6) എന്നിവരും സഹോദരിക്കായുള്ള കാത്തിരിപ്പിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല