മുംബൈ: ടാറ്റാ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒന്നാം സീഡായ ഇന്‍ഡൊനീഷ്യയുടെ ഫ്രാന്‍സിസ്‌കോ രത്‌നസരിയെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ച് മലയാളി സീഡില്ലാതാരം പി.സി. തുളസി ഫൈനലില്‍ വനിതാകിരീടം സ്വന്തമാക്കി. സ്‌കോര്‍: 21-15, 21-13. പാലക്കാട്ടുകാരിയായ തുളസിയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്.
സെമിയില്‍ രണ്ടാം സീഡായ തായ് താരം ജിന്‍ഡപാല്‍ നിച്ചോനെ ഞെട്ടിച്ചാണ് തുളസി മുന്നേറിയത്. അന്താരാഷ്ട്രതലത്തില്‍ സൈന നേവാളിന്റെ നേട്ടങ്ങള്‍ കരുത്തരായ വിദേശതാരങ്ങളെ തോല്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്കിയതായി തുളസി പറഞ്ഞു. സൈന പരിശീലനം നേടുന്ന ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയിലാണ് തുളസിയും പരിശീലിക്കുന്നത്.
ഇന്ത്യന്‍ കോച്ച് ഗോപിചന്ദിന്റെ കീഴിലെ പരിശീലനം ഏറെ ഗുണം ചെയ്തതായും തുളസി വ്യക്തമാക്കി. മിക്‌സഡ് ഡബ്ള്‍സ് ഫൈനലില്‍ മലയാളി ജോഡി അരുണ്‍ വിഷ്ണു-അപര്‍ണാ ബാലന്‍ സഖ്യം തായ് കൂട്ടുകെട്ട് പതിപാത് ചലാര്‍ദചലേമിനോടും സാവിത്രി അമിതാപെയോടും തോറ്റു (21-10, 21-15). പുരുഷ ഡബ്ള്‍സില്‍ അരുണ്‍ വിഷ്ണുവും അക്ഷയ് ദേവാല്‍ക്കര്‍ സഖ്യവും ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ റിയാദി ജോക്കോ-യോഗ ഉകികാഷ് ജോഡിയോട് കീഴടങ്ങി (22-24, 16-21).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല