ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ജി.എസ്.എം ബ്രാന്‍ഡായ ടാറ്റ ഡോകോമോ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ത്രീജി വൈഫൈ ഹബ് വിപണിയിലിറക്കി. ഒന്നിലധികം ഉപയോക്താക്കള്‍ക്കും ഉപകരണങ്ങള്‍ക്കും വയര്‍ലസ് ഇന്റര്‍നെറ്റ് അക്‌സസ് ലഭ്യമാക്കുന്നതിനും യാത്രയിലായിരിക്കുമ്പോള്‍ പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും പ്രയോജനപ്പെടുന്നതാണ് വൈഫൈ ഹബ്. ലാപ്‌ടോപ്, ടാബ്‌ലറ്റ്, ഗെയിമിംഗ് കണ്‍സോള്‍, വൈഫൈ സൗകര്യമുള്ള ടെലിവിഷനുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പിക്കാന്‍ ഇതിന് സാധിക്കും.
ഡ്യൂവല്‍ മോഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഉപകരണമാണിത്. ടാറ്റ ഡോകോമോയുടെ നെക്‌സസ് ജെന്‍ ത്രീജി നെറ്റ്‌വര്‍ക്കും സി.ഡി.എം.എ പഌറ്റ്‌ഫോണിലുള്ള ടാറ്റ ഫോട്ടോണ്‍ പഌും ഒരേപോലെ ഇതില്‍ ഉപയോഗിക്കാനാകും. 7.2 എം.ബി.പി.എസ് വരെ സ്പീഡ് ലഭ്യമാക്കും. ടാറ്റ ഡോകോമോയുടെ സേവനം ലഭ്യമാകുന്ന ഒമ്പതു സര്‍ക്കിളുകളിലും ത്രീജി വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. മറ്റ് പ്രദേശങ്ങളില്‍ ഹൈസ്പീഡ് ടാറ്റ ഫോട്ടോണ്‍ പഌ് പഌറ്റ്‌ഫോണ്‍ ഉപയോഗിക്കാം.
കണക്ടിവിറ്റി വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധത ഒരിക്കല്‍കൂടി ഉറപ്പിക്കുന്നതാണ് പുതിയ ത്രീജി വൈഫൈ ഹബ് എന്ന് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് മൊബിലിറ്റി ബിസിനസ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ദീപക് ഗുലാത്തി പറഞ്ഞു. ഇന്ന് വളരെ വേഗത്തില്‍ മാറ്റങ്ങള്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് വൈഫൈ സൗകര്യമുള്ള ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ഡോപ്പുകള്‍, ഐപാഡ്, മൊബൈല്‍ഫോണുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയ്‌ക്കെല്ലാം കണക്ടഡ് ആയിരിക്കാന്‍ പുതിയ ഉപകരണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ത്രീജി മോഡില്‍ 7.2 എം.ബി.പി.എസ് വരെ സ്പീഡും ഹൈസ്പീഡ് ഇന്റര്‍നെറ്റ് അക്‌സസ് മോഡില്‍ 3.1 എംബിപിഎസ് സ്പീഡും ലഭ്യമാകും.
പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാനും സാധിക്കും. 750 വൈഫൈ, 1000 വൈഫൈ എന്നിങ്ങനെ രണ്ട് പഌനുകളാണുള്ളത്. 750 രൂപയുടെ പഌനില്‍ പ്രതിമാസ വാടക 750 രൂപയാണ്. 2 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. അതിനുമുകളിലുള്ള അധിക ഉപയോഗത്തിന് ഒരു എം ബിക്ക് 50 പൈസ നിരക്കില്‍ നല്‍കണം. 1000 രൂപയുടെ പഌനില്‍ മാസവാടക ആയിരം രൂപയും പരമാവധി ഉപയോഗം 5 ജിബിയുമാണ്. 5999 രൂപയാണ് ത്രീജി വൈഫൈ ഹബിന്റെ വില. ടാറ്റ ഡോകോമോ, ടാറ്റ ഫോട്ടോണ്‍ സ്‌റ്റോറുകളില്‍ ഇത് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല