ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ നാനോ കാറുകള്‍ ഇനിമുതല്‍ ഇന്ത്യയിലെങ്ങും ബുക്കിങ്ങില്ലാതെ ലഭ്യമാകും. നാനോ ഇതുവരെ 12 സംസ്ഥാനങ്ങളില്‍ ബുക്കിങ്ങില്ലാതെ ലഭിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഇനിമുതല്‍ കമ്പനിയുടെ 874 ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് ടാറ്റ നാനോ സ്വന്തമാക്കാം.
നാനോ ഉടമകള്‍ക്ക് നാലുവര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വരെ വാറന്‍റി ലഭിക്കും. പുതിയതായി നാനോ വാങ്ങുന്നവര്‍ക്കെല്ലാം പ്രതിമാസം 99 രൂപ മുടക്കി മെയിന്‍റനന്‍സ് കരാറിലേര്‍പ്പെടാം. ടാറ്റ മോട്ടോര്‍ ഫിനാന്‍സ് നാനോയ്ക്ക് 90 ശതമാനം വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ വായ്പ ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല