ഇറ്റലിയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ഹോട്ടല്‍ പരിചാരികയ്ക്ക് ടിപ്പ് നല്‍കാന്‍ മറന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അതിനായി മടങ്ങിയെത്തി.
തന്നെ പരിചരിച്ച ഹോട്ടല്‍ജോലിക്കാരിയെത്തേടിയാണ് കാമറൂണ്‍ ഒരാഴ്ചകഴിഞ്ഞ് അതേ ഹോട്ടലില്‍ തിരിച്ചെത്തിയത്. ഒരാഴ്ച മുന്‍പു ഭാര്യ സാമന്തയ്‌ക്കൊപ്പം കാപ്പി കഴിച്ച അതേ മേശയ്ക്കരികില്‍ മകള്‍ നാന്‍സിക്കൊപ്പം ഇരുന്ന കാമറണ്‍ ബിയറും സോഫ്റ്റ് ഡ്രിങ്കും ഓര്‍ഡര്‍ നല്‍കി.
മടങ്ങുമ്പോള്‍ പരിചാരിക ഫ്രാങ്കസ്‌ക അരിയാനിക്ക് നല്ലൊരു തുക ടിപ്പും നല്‍കി. ഒരാഴ്ച മുന്‍പ് ടസ്‌കനിലെ മോണ്ടവര്‍ക്കിയിലുള്ള ഡോള്‍സിനിറോ കഫെയില്‍ കാമറണ്‍ എത്തിയപ്പോള്‍ അരിയാനിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാപ്പി നല്‍കാന്‍ പറഞ്ഞപ്പോള്‍ സ്വയം എടുത്തു കഴിക്കാന്‍ (സെല്‍ഫ് സര്‍വീസ്) നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല