മുംബൈ: ആവേശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ലഭിച്ചത് ഡ്യൂപ്ലിക്കേറ്റ് ലോകകപ്പാണെന്ന് റിപ്പോര്‍ട്ട്. ഒറിജിനല്‍ കപ്പ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരില്‍ മുംബൈയില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിവാദം അടിസ്ഥാനമില്ലാത്തതാണെന്നും യഥാര്‍ത്ഥ ട്രോഫി തന്നെയാണ് ടീം ഇന്ത്യക്ക് ലഭിച്ചതെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇന്ത്യക്ക് ലഭിച്ച ലോകകപ്പില്‍ ഐ.സി.സിയുടെ ലോഗോ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ലോകകപ്പിന്റെ 35 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. ബി.സി.സി.ഐ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ട്രോഫി തങ്ങള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല