ന്യൂദല്‍ഹി: ടീം ഇന്ത്യയെ ഒന്നിച്ചിണക്കി, താരങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കിക്കൊടുത്ത് ലോകകപ്പ് സമ്മാനിച്ച കോച്ച് ഗ്യാരി കേര്‍സ്റ്റണ്‍ സ്ഥാനമൊഴിഞ്ഞു. ഏറെ വേദനയോടെയാണ് വിടവാങ്ങുന്നതെന്ന് ദക്ഷിണാഫ്രിക്കയുടെ ഈ മുന്‍ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.
ടീമെന്ന നിലയില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടു. ലോകകപ്പ് അതിന്റെ തെളിവാണ്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ നേടിയ പുരോഗതി ഏറെ ആശ്ചര്യമുളവാക്കുന്നതാണ്. ഏറ്റവും പ്രചോദനം നല്‍കിയ താരം സച്ചിനാണെന്നും ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നും ഗ്യാരി പറഞ്ഞു.
മറ്റേതെങ്കിലും ടീമിന്റെ കോച്ചാകാന്‍ ഇതുവരെ വാഗ്ദാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേര്‍സ്റ്റണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ കോച്ചായി ഗ്യാരിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല