ലണ്ടന്‍: വിരമിക്കല്‍ ആനുകൂല്യങ്ങളിലെ വിവാദമായ മാറ്റങ്ങള്‍ക്കെതിരെ ബ്രിട്ടനിലെ ഹെഡ് ടീച്ചര്‍മാര്‍ സമരം നടത്തുന്നു. അഭൂതപൂര്‍വ്വമായ ഈ സമരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ സ്‌ക്കൂളുകളുടേയും പ്രവര്‍ത്തനം നിലക്കാന്‍ ഇടയാക്കും. ഹെഡ് ടീച്ചര്‍മാരുടെ സംഘടനയായ ദ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ഇപ്പോള്‍ രാജ്യവ്യാപകമായി നടത്തിവരുന്ന ഇറങ്ങിപ്പോക്ക് സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്. സമരം ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനായി സംഘടന ഞാറാഴ്ച യോഗം ചേരുന്നുണ്ട്.
സമ്മര്‍ ടേമില്‍ ഒരു ദിവസത്തെ സമരം നടത്തുമെന്ന് പ്രധാനപ്പെട്ട രണ്ട് ടീച്ചേഴ്‌സ് യൂണിയനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.ദ നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സും ദ അസോസിയേഷന്‍ ഓഫ് ലക്‌ചേഴ്‌സും ഈ മാസം നേരത്തെ ഈ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
െ്രെപമറി സ്‌ക്കൂളുകളും സെക്കന്ററി സ്‌ക്കൂളുകളും ഉള്‍പ്പെടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌ക്കൂളുകള്‍ ജൂണ്‍ അവസാനം അടഞ്ഞുകിടക്കാന്‍ ഇത് കാരണമാകും. നൂറുകണക്കിന് സ്വതന്ത്രസ്‌ക്കൂളുകളും അടച്ചിടും. ഇത് കുട്ടികളെ സ്‌ക്കൂളിലാക്കി ജോലിക്കുപോകുന്ന ലക്ഷക്കണക്കിന് രക്ഷിതാക്കളെയാണ് ബാധിക്കുന്നത്. കുട്ടികളെ നോക്കാനായി ആ ദിവസം ഇവര്‍ ലീവെടുക്കേണ്ടിവരും.
2008നു ശേഷമുള്ള ടീച്ചര്‍മാരുടെ ദേശീയസമരവും 24 വര്‍ഷത്തിനുശേഷമുള്ള രണ്ടാമത്ത സമരവുമാണുണ്ടാവാന്‍ പോകുന്നത്. സര്‍ക്കാരിനും ട്രേഡ് യൂണിയനുമിടയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ സമരം തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് സംഘടനകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല