ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആദ്യ രണ്ട് ടെസറ്റുകളില്‍ നാണം കെട്ട തോല്‍വി ഏറ്റ്വാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെയുള്ള മുന്‍ ക്യാപ്റ്റന്മാരുടെ വിമര്‍ശനങ്ങള്‍ തുടരുന്നു. കപിലിനും, ഗാംഗുലിക്കും പിന്നാലെ മുന്‍ക്യാപ്റ്റനും ബാറ്റിംഗ് ജീനിയസുമായ സുനില്‍ ഗവാസ്കറും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റിലും സ്കൂള്‍ കുട്ടികളുടേതിന് സമാനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം . രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടു. രണ്ട് ടെസ്റ്റിലുകളുമായി കളിച്ച നാല് ഇന്നിംഗ്സുകളിലും മൂന്നൂറ് റണ്‍സ് കടക്കാന്‍ ഇന്ത്യയ്ക്കായില്ല. ബോളിംഗിലാകട്ടെ മികച്ച തുടക്കം കിട്ടിയിട്ടും പിന്നീട് വിക്കറ്റുകള്‍ വീഴത്താന്‍ കഴിയുന്നില്ല. ഗവാസ്കര്‍ പറഞ്ഞു.
നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 2-0ത്തിന് പിറകിലാണ്. ലോര്‍ഡ്സിലെ ആദ്യടെസ്റ്റില്‍ 196 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 319 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. മൂന്നാം ടെസ്റ്റ് എഡ്ജ്ബാസ്റ്റണി്ല് ആഗസ്റ്റ് 10ന് തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല