ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു പരീക്ഷണം ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ നോറിയൂകി ലീയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പരീക്ഷണം നടത്തിയത്.
ഒരു സ്ഥലത്തുവെച്ച് നശിപ്പിച്ച് മറ്റൊരു സ്ഥലത്തുവെച്ച് പുനര്‍നിര്‍മ്മിക്കാവുന്ന പ്രകാശതരംഗങ്ങള്‍ ടെലിപോര്‍ട്ട് ചെയ്യാമെന്നാണ് സംഘം കണ്ടെത്തിയിട്ടുള്ളത്. അതിശക്തിയേറിയ ക്വാണ്ടം കമ്പ്യൂട്ടര്‍ രംഗത്തും ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും വന്‍മാറ്റങ്ങള്‍ വരുത്താന്‍ പുതിയ കണ്ടുപിടിത്തത്തിന് കഴിയുമെന്നാണ് കരുതുന്നത്.
ഇതോടെ ബുദ്ധിമുട്ടേറിയ ക്വാണ്ടം വിവരങ്ങള്‍ കൂടുതല്‍ വേഗതയില്‍ ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. നിരവധി ക്വാണ്ടം വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു കഷണങ്ങളെ വിഭജിച്ചാലും പിന്നീട് കൂട്ടിച്ചേര്‍ക്കാമെന്നും ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
പ്രകാശതരംഗങ്ങളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന പരീക്ഷണം വിജയിച്ചതായി പ്രൊഫ.എലനോര്‍ ഹണ്ടിംഗ്ടണ്‍ എ.ബി.സി ന്യൂസിനോട് വ്യക്തമാക്കി. പ്രകാശത്തിന്റെ സഹായത്തോടെ ക്വാണ്ടം വിവരങ്ങള്‍ ഏറ്റവും വേഗത്തില്‍ ഒരു സ്ഥലത്തുനിന്നും മാറ്റാമെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ പ്രകാശതരംഗങ്ങളെ മാത്രമേ ഇത്തരത്തില്‍ മാറ്റാനാകൂ എന്നും മനുഷ്യനെയോ എന്തിന് അതിസൂക്ഷ്മങ്ങളായ ബാക്ടീരിയകളെപ്പോലുമോ മാറ്റാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല