ബ്രിട്ടനിലെ സാമ്പത്തിക മാന്ദ്യവും ജന സംഖ്യാ വര്‍ധനയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ…ഉണ്ടെന്നാണ് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്.ജോലി നഷ്ട്ടപെട്ടു വീട്ടിലിരിക്കുന്നയാളുകളുടെ എന്നതിനൊപ്പം പുതുതായി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണവും കൂടിയിരിക്കുന്നു.2007 -നു ശേഷമുള്ള നാലു വര്‍ഷത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ടായ നിരവധി കുടുംബങ്ങള്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്കുക പറയുന്നത്.
എന്തായാലും ഇക്കാര്യം മനസിലാക്കിയ ടെസ്ക്കോ ഒരു മുഴം മുമ്പേ എറിഞ്ഞു തുടങ്ങിയിരിക്കുന്നു.രാജ്യം പൂര്‍ണ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും തൊഴിലില്ലായ്മ കുറയാനും വര്‍ഷങ്ങള്‍ എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് മാന്ദ്യ കാലത്തെ നാലാമത്തെ കുട്ടി താമസിയാതെ ഉണ്ടാകുമെന്ന് ടെസ്ക്കോ മുന്‍കൂട്ടി കണ്ടുകാണും.അതോടൊപ്പം ഇക്കഴിഞ്ഞ വര്‍ഷം 12000 അമ്മമാരാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് എന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.
എന്തായാലും എല്ലാത്തിനും ഒരു ചെറിയ സഹായം എന്ന വാഗ്ദാനവുമായി വരുന്ന ടെസ്ക്കോ ഇത്തവണ സഹായിക്കുന്നത് അമ്മമാരെയാണ്.കുട്ടികളെക്കൊണ്ട് അമ്മമാര്‍ കടയിലെത്തിയാല്‍ കച്ചവടം കൂടുമെന്ന മനശാസ്ത്രം അറിയാവുന്ന ടെസ്ക്കോ മാനേജ്മെന്റ് പുറത്തിറക്കിയിരിക്കുന്നത് നാലു കുട്ടികള്‍ക്കിരിക്കാവുന്ന ഷോപ്പിംഗ് ട്രോളിയാണ്.ബെര്‍ക്ക്‌ഷെയറിലെ സാന്‍ഡ് ഹസ്റ്റിലുള്ള ടെസ്ക്കോ ഷോപ്പിലാണ് ഈ ട്രോളി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ നിലവിലുള്ള രണ്ടു സീറ്റുകള്‍ക്ക് പുറകില്‍ രണ്ടെണ്ണം കൂട്ടിച്ചേര്‍ത്താണ് എണ്ണം കൂട്ടിയിരിക്കുന്നത്.താമസിയാതെ രാജ്യമൊട്ടാകെ ഈ ട്രോളികള്‍ അവതരിപ്പിക്കും.
സാമ്പത്തിക മാന്ദ്യം കുട്ടികളുടെ എണ്ണത്തെ ബാധിച്ച മലയാളികള്‍ അടക്കമുള്ള ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാകുമെന്ന പ്രതീക്ഷയിലാണ് ടെസ്ക്കോ മാനേജ്മെന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല