ലണ്ടന്‍: അസ്ഡയിലേതിനെക്കാള്‍ വിലകുറച്ചാണ് തങ്ങള്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്ന പ്രഖ്യാപനം ടെസ്‌കോയ്ക്ക് വിനയായി. അസ്ഡയിലേതിനെക്കാള്‍ വിലകുറവാണെന്നും ഏതെങ്കിലും സാധനങ്ങള്‍ക്ക് തങ്ങള്‍ അസ്ഡയിലേതിനെക്കാള്‍ വില ഈടാക്കുന്നെന്ന് തെളിയിച്ചാല്‍ പണം മടക്കിതരാമെന്നുമുള്ള വാഗ്ദാനമാണ് ടെസ്‌കോ നല്‍കിയത്.
ചിലസാധനങ്ങള്‍ക്ക് അസ്ഡ ഈടാക്കുന്നതിനേക്കാള്‍ വിലയാണ് ടെസ്‌കോയില്‍ എന്ന അവകാശവാദവുമായി നൂറുകണക്കിന് ആളുകളെത്തിയതാണ് ടെസ്‌കോയ്ക്ക് വിനയായത്. ഇതേ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പണം തിരികെ ആവശ്യപ്പെട്ടെത്തുന്നത്.
പണം തിരികെ ആവശ്യപ്പെടുന്നവരില്‍ പലരും 100പൗണ്ടിന് മുകളിലാണ് ആവശ്യപ്പെടുന്നത്. െ്രെപസ് ചെക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം ടെസ്‌കോയില്‍ നിന്ന് എങ്ങിനെയാണ് പണം തിരികെ ആവശ്യപ്പെടേണ്ടതിനെകുറിച്ച് ഇന്റര്‍നെറ്റ് ചാറ്റ് ഫോറംസിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ് സൈറ്റ് ഉള്‍പ്പെടെയുള്ള പേഴ്‌സണല്‍ ഫിനാന്‍സ് വെബ്‌സൈറ്റുകളിലും വിശദീകരിച്ചിട്ടുമുണ്ട്. െ്രെപസ് ചെക്ക് ഗ്യാരന്റി പ്രകാരം തനിക്ക് 600പൗണ്ട് ലഭിക്കുമെന്ന് ഒരു ഉപഭോക്താവ് അവകാശപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ടെസ്‌കോ വെബ്‌സൈറ്റിലൂടെ പണം തിരികെ ആവശ്യപ്പെടാം എന്ന സൗകര്യവും ടെസ്‌കോ വാഗ്ദാനം ചെയ്തിരുന്നു. സാധനം വാങ്ങിയതിന്റെ വിശദവിരങ്ങളൊടൊപ്പം ഈ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയോ, അല്ലെങ്കില്‍ ഈമെയില്‍ ചെയ്യുകയോ ചെയ്താല്‍ മതി.
പണം തിരികെ ആവശ്യപ്പെടുന്നവര്‍ക്ക് 20പൗണ്ട് മൂല്യമുള്ള റീഫണ്ട് വൗച്ചറുകള്‍ നല്‍കി പ്രശ്‌നങ്ങള്‍ ഒതുക്കാനാണ് ടെസ്‌കോയുടെ ശ്രമം. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍പോലും സാധിക്കാത്തവരാണ് ടെസ്‌കോയെന്ന് അസ്ഡ കുറ്റപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല