ബോബി മുക്കാടന്‍
കാന്‍സര്‍ ബാധയുടെ പീഡകളില്‍ നിന്നും ദൈവത്തിങ്കലേക്കു വിളിക്കപ്പെട്ട ടോമിന്റെ പാവനസ്മരണയ്ക്കായി ലിവര്‍പൂള്‍ മലയാളി സമൂഹം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു പ്രാര്‍ഥിച്ചു.സെന്‍റ് ഫിലോമിനാസ് ചര്‍ച്ചില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാദര്‍ ബാബു അപ്പാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.എല്ലാ കഷ്ട്ടപ്പാടുകളും ദൈവഹിതമായി കാണുന്ന ടോമിന്റെ മാതാപിതാക്കളായ ഷിജുവും സാലിയും നമുക്ക് മാതൃകാ ദമ്പതികള്‍ ആണെന്ന് ഫാദര്‍ ബാബു അപ്പാടന്‍ തന്‍റെ അനുസ്മരണപ്രസംഗത്തില്‍ പറഞ്ഞു.ലിവര്‍പൂള്‍ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ എന്നും അവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല