ജിജോ അറയത്ത്: ടോള്‍വര്‍ത്തില്‍ ക്രിസ്തുമസിന് മുന്നോടിയായി ഏകദിന ധ്യാനവും വിശുദ്ധ കുര്‍ബ്ബാനയും 21ന്. ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ടോള്‍വര്‍ത്ത് മാസ് സെന്ററില്‍ ഏകദിന ധ്യാനം നടത്തപ്പെടുന്നു. ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസിന് ഒരുക്കുന്നതിനായി ടോള്‍വര്‍ത്ത് ഔവ്വര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് ഡിസംബര്‍ 21 നു തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ഏകദിന ധ്യാനം നടത്തപ്പെടുന്നത്.
ധ്യാനം നയിക്കുന്നത് റവ. ഫാ. റോയി മുതുമാക്കല്‍ ആയിരിക്കും. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ സീറോ മലബാര്‍ സതക്ക് അതിരൂപതാ ചാപ്ലയിന്‍ റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. ജോര്‍ജ് മാമ്പള്ളില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.
OUR LADY IMMACULATE CHURCH
401 EWELL ROAD
SURBITON
SURREY
KT6 7DG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല