ജിജോ അരയത്ത്: മലയാളം ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി (മാസ്) ടോള്‍വര്‍ത്തിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി. രാവിലെ തന്നെ കൊച്ചുകുട്ടികള്‍ ഒന്നുചേര്‍ന്ന് പൂക്കളമൊരുക്കി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ശേഷം വനിതകളുടെ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. അതെ തുടര്‍ന്ന് 24 കൂട്ടം വിഭവങ്ങളോട് കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജയശ്രീ അനില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബോബി ജോര്‍ജ് , സാവിയോ ജോസഫ്, ജിമ്മി ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വാശിയേറിയ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനദാനം നല്‍കി ആദരിച്ചു. കൂടാതെ അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഫാമിലി ട്രിപ്പും ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല