സ്വന്തം ലേഖകന്‍: ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ ഒരുക്കുന്ന മയൂര ഫെസ്റ്റ്2018 ഏപ്രില്‍ 21 ന്. യുകെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ ‘ട്യൂണ് ഓഫ് ആര്‍ട്‌സ് യുകെയുടെ സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2018’ ഈ വരുന്ന ഏപ്രില്‍ 21ന് നോര്‍ത്താംപ്റ്റന്‍ ഷെയറിലെ, കെറ്ററിംഗില്‍ വെച്ച് നടത്തുവാന്‍ തീരുമാനമായി. TUNE OF ARTS ന്റെ അഞ്ചാമത്തെ പരിപാടിയാണ് MAYOORA FEST2018. കലാകാരന്‍മാരുടെ സംഗമം സമുന്നയിപ്പിച്ച് നൃത്തസംഗീതകലയുടെ ശാന്തതീരങ്ങള്‍ തലോടുന്ന തിരമാലകളുടെ തൂവല്‍സ്പര്‍ശങ്ങള്‍ ഓരോ കലാകാരന്‍മാരെയും കലാകാരികളെയും തൊട്ടുതലോടിക്കൊണ്ട് നടത്തപ്പെടുന്ന മയൂര ഫെസ്റ്റ്2018 നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.കലയെ ഉപാസിക്കുന്ന നിങ്ങളിലുള്ള കഴിവിനെ സ്വതന്ത്രമായി നല്ലൊരു മനസ്സോടുകൂടി സദസ്സിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നു. നൃത്തത്തിനും പാട്ടുകള്‍ക്കുമായിരിക്കും ഈ പരിപാടിയില്‍ കൂടുതല്‍ പ്രധാന്യം നല്കുക. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഇതിന്റെ സംഘാടകരുമായി ബന്ധപ്പെടുക.ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2018 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് S
Sujith Kettering 07447613216, Pream Northampton 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Sebastain Birmingham 7828739276. Toni Kettering07428136547,Titus (Kettering)07877578165, Ajith Paliath (Sheffield) 07411708055, Biju Nalpat (Kettering) 07900782351
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല