ലണ്ടന്‍: അടുത്ത വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധന ഒഴിവാക്കാനായി ബ്രിട്ടനിലെ ഒരു പ്രമുഖ വിദ്യാലയം കുട്ടികളോട് വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. ബിഷപ്പ്‌സ് സ്‌റ്റോര്‍ട്ട്‌ഫോര്‍ഡിലെ ഹോക്കറില്‍ ആന്‍ഗ്ലോ യൂറോപ്യന്‍ കോളേജാണ് ഈ നടപടിയ്‌ക്കൊരുങ്ങുന്നത്. വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് അപേക്ഷ നല്‍കാനായി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സ്‌ക്കൂള്‍ ഒരു സ്റ്റുഡന്‍സ് കൗണ്‍സിലിനെ നിയമിച്ചിട്ടുണ്ട്.
വിദേശത്തുള്ള നാല്‍പത് പ്രധാന യൂണിവേഴ്‌സിറ്റികളെ കുറിച്ചും ഇംഗ്ലീഷ് ഭാഷയില്‍ അത് കൈകാര്യം ചെയ്യുന്ന കോഴ്‌സുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്താനായി മാര്‍ക്കറ്റിംങ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 830 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
ബ്രിട്ടനിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഹോക്കറില്‍ ആംഗ്ലോ യൂറോപ്യന്‍ കോളേജിന്റെ ഈ തീരുമാനം ഇവിടുത്തെ യൂണിവേഴ്‌സിറ്റി ലക്ചര്‍മാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടിനിലെ പുത്തന്‍ തലമുറക്ക് വിദേശത്ത് പോയി പഠിക്കേണ്ടി വരിക എന്നത് നാണക്കേടായ കാര്യമാണ്. എന്നാല്‍ 2012 സെപ്റ്റംബര്‍ മുതല്‍ 9,000 പൗണ്ട് കൂടുന്നത് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ച് ഇരട്ട ദുരിതമാകുമെന്നാണ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍സ് ഡെന്നിസ് പറയുന്നത്. ഫീസ് വര്‍ദ്ധിക്കുന്നതോടെ ബ്രിട്ടനിലെ പല മിടുക്കന്‍മാരും പഠിപ്പ് നിര്‍ത്താന്‍ കാരണമാകും. അത്തരക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ വിദ്യാഭ്യാസം ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല