സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രതിരോധ നയങ്ങള്‍ ഇനി സഹിക്കാനാകില്ല; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; രാജിയില്‍ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ രാജിയില്‍ വ്യാപക പ്രതിഷേധം. യു.എസ് സെനറ്റ് അംഗങ്ങള്‍ രാജിയില്‍ നടുക്കം രേഖപ്പെടുത്തി. മാറ്റിസിന്റെ സേവനങ്ങളെ പ്രശംസിച്ച ഫ്രാന്‍സും ബ്രിട്ടണുമടക്കമുളള രാഷ്ട്രങ്ങള്‍ രാജി തീരാ നഷ്ടമാണെന്ന് പ്രതികരിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിരോധ നയങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ജിം മാറ്റിസ് യു.എസ് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നാലെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ രാജി വാര്‍ത്ത കൂടി പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് സെനറ്റ് അംഗങ്ങള്‍ക്കിടയിലും യു എസ് സഖ്യരാഷ്ട്രങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെനിന്ന പ്രതിരോധ സെക്രട്ടറിയായിരുന്നു ജിം മാറ്റിസ് എന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറെന്‍സ് പാര്‍ലി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിരോധ നയങ്ങളിലുള്ള അതൃപ്തി പരസ്യമാക്കിയായിരുന്നു രാജി. എന്നേക്കാള്‍ താങ്കളുടെ നയങ്ങളോട് ചേര്‍ന്നുപോകുന്ന യോഗ്യകരായ പ്രതിരോധ സെക്രട്ടറിയെ താങ്കള്‍ക്ക് പകരം ലഭിക്കും എന്ന് ട്രംപിനെഴുതിയ രാജിക്കത്തില്‍ അദ്ദേഹം കുറിച്ചു. ജിം മാറ്റിസിന്റെ അഭിപ്രായം വിലവെക്കാതെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനെടുത്ത ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് ജിം മാറ്റിസിന്റെ പെട്ടെന്നുള്ള രാജിക്കു പിന്നിലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല