ട്രക്കില്‍ യു.കെയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ പിടിയിലായി. സാധനങ്ങള്‍ കേടുവരാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ലോറിയില്‍ കടക്കാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍. അഫ്ഗാനികളും പാക്കിസ്ഥാന്‍ പൗരന്‍മാരുമായ 15 പേരായിരുന്നു ട്രക്കിലുണ്ടായിരുന്നത്.
എന്നാല്‍ ശീതീകരിച്ച ട്രക്ക് ആയതിനാല്‍ പിടികൂടുമ്പോഴേക്കും 15പേരും മരവിച്ച നിലയിലായിരുന്നു. ശരീരവീക്കവും ഹൈപ്പോതെര്‍മിയയും ബാധിച്ച ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത തണുപ്പുള്ള ട്രക്കാണെന്ന കാര്യം മനസിലാക്കാതെയായിരിക്കും ഇവര്‍ കയറിക്കൂടിയതെന്ന് പോലീസ് അറിയിച്ചു.
അതിനിടെ ഇറ്റലിയിലെ ഒരു സംഘമാണ് തങ്ങളെ അനധികൃതമായി യൂറോപ്പില്‍ കടക്കാന്‍ സഹായിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇതിനായി സംഘത്തിന് 1,700പൗണ്ട് നല്‍കിയിരുന്നുവെന്നും അവര്‍ പോലീസിന് മൊഴിനല്‍കി. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാലുടനേ ഇവരെ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കുമെന്ന് പോലീസ് പറഞ്ഞു.
ഇറ്റലിയില്‍ നിന്നാണ് ഇവര്‍ ട്രക്കില്‍ കയറിയതെന്നും ഇവിടേക്ക് തന്നെ ഇവരെ തിരിച്ചയക്കാനാണ് പദ്ധതിയെന്നും പോലീസ് അറിയിച്ചു. അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് ഇവരെ യു.കെയിലേക്ക് കടക്കാന്‍ സഹായിച്ചതെന്നും ട്രക്കിന്റെ വാതില്‍ തുറന്നാലുടന്‍ ഓടിരക്ഷപ്പെട്ടുകൊള്ളാന്‍ നിര്‍ദേശിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല