1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2011

ലണ്ടന്‍: അടുത്തമാസം നടക്കുന്ന ദേശീയ സെന്‍സസിന്റെ ചിലവ് 500മില്ല്യണ്‍ പൗണ്ട് വരെയാവും. ഇംഗ്ലീഷ് അറിയാത്ത കുടിയേറ്റക്കാരുടെ കണക്കെടുക്കുന്നതിനായി 30,000 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതാണ് ചിലവ് വര്‍ധനയ്ക്ക് കാരണം.

32പേജുള്ള ഫോം എങ്ങനെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം 56 ഭാഷകളിലായാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ടി.വി ചാനലുകളില്‍ പരസ്യം നല്‍കുകയും, കടകളിലും പള്ളികളിലും അമ്പലങ്ങളിലും ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ് പൂര്‍ത്തീകരിക്കാന്‍ സഹായിക്കേണ്ടത് ഓരോരുത്തരുടേയും നിയമപരമായ ചൂമതലയാണ്. സെന്‍സസ് പൂര്‍ത്തിയാക്കാത്തവര്‍ നിയമനടപടിക്ക് വിധേയരാവുകയും 1,000പൗണ്ട് വരെ പിഴ അടക്കേണ്ടിയും വരും.

സ്‌ക്കൂള്‍, ആശുപത്രികള്‍, ഗതാഗതം തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ കാഴ്ചവക്കാന്‍ സെന്‍സസ് സഹായിക്കും.

സെന്‍സസിന്റെ ചിലവ് 480മില്ല്യണ്‍ പൗണ്ട് വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒ.എന്‍.എസ് സെന്‍സസ് ഡയറക്ടര്‍ ഗ്ലെന്‍ വാസ്റ്റണ്‍ പറഞ്ഞു. 2001ലെ സെന്‍സസിനു ചിലവായതിന്റെ രണ്ടിരട്ടിയാണിത്. പണപ്പെരുപ്പവും കുടിയേറ്റവുമാണ് ചിലവ് ഇത്രയധികമാകാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.