റോഡരികിലും മറ്റ് പാര്‍ക്ക് ചെയ്യാനനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിട്ടാല്‍ വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ പിഴ ചുമത്തുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ട്രാഫിക് കുരുക്കിലകപ്പെട്ട വാഹനത്തിനും പിഴയോ ? എക്സ്സസ്സിലെ ക്രിസ്റ്റഫര്‍ ബര്‍ഹാമിനാണ് ഇത്തരത്തില്‍ 110 പൌണ്ട് പിഴ ശിക്ഷ ചുമത്തിയത്.
സംഭവത്തെകുറിച്ച് ക്രിസ്റ്റഫര്‍ പറയുന്നതിങ്ങനെ .’എക്സ്സസ്സിലെ ഗിഡിയാ സ്‌റ്റേഷനടുത്ത് ട്രാഫിക് കുരുക്കിലകപ്പെട്ട് കിടക്കുകയായിരുന്നു. അപ്പോള്‍ മകന്‍ ഡോര്‍ തുറന്ന് കാറില്‍ നിന്ന് പുറത്തിറങ്ങി. ദിവസങ്ങള്‍ക്കകം വാഹനത്തിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി ദൃശ്യത്തോടൊപ്പം പിഴ ചുമത്തിയ നോട്ടീസ് വീട്ടിലെത്തി’.
എന്നാല്‍ ബര്‍ഹാമിന്റെ കാറിന് മുന്നിലായി ഗതാകതകുരുക്കിലകപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിര കൗണ്‍സിലിന്റ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ വ്യക്തമാവുന്നുണ്ട്.
‘ട്രാഫിക് കുരുക്കിലകപ്പെട്ട് കിടക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പാടില്ലെന്ന കൗണ്‍സിലിന്റെ നടപടി അപലയനീയമാണ്. എന്റെ വാഹനത്തിന് മുന്‍പിലായി ഗതാഗതകുരുക്കിലകപ്പെട്ട് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ചിത്രത്തില്‍ വ്യക്തമാണ്. മുന്നിലെ വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റ് കത്തുന്നതും ചിത്രത്തില്‍ വ്യക്തമാവുന്നുണ്ട്. ഏതായാലും പിഴയൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. ഇതിന്റെ പേരില്‍ ജയില്‍വാസം വിധിക്കുകയാളെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ’്. ബെര്‍ഹാം പറഞ്ഞു.
എന്തായാലും ക്രസ്റ്റഫര്‍ ബര്‍ഹാം ഇതിന്റെ പേരില്‍ ജയിലില്‍ പോവേണ്ടി വരില്ല. അധികാരികള്‍ സംഭവം പരിശോധിച്ച് പിഴ ശിക്ഷ റദ്ദ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല