ട്രാഫിക് ജാം ഇല്ലാത്ത നഗരങ്ങള്‍ ഉണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ? ചില നഗരങ്ങള്‍ ട്രാഫിക് ജാമിന്റെ പേരില്‍ മാത്രമാണ് പ്രസിദ്ധമായിരിക്കുന്നത്. നൂറുമീറ്റര്‍ നീക്കിയിട്ട് മണിക്കൂറുകള്‍ നിര്‍ത്തിയിട്ട്, വീണ്ടും നൂറ് മീറ്റര്‍ നീക്കിയിട്ട് മണിക്കൂറുകള്‍ നിര്‍ത്തിയിട്ട് മനുഷ്യരുടെ എത്ര സമയമാണ് പോകുന്നതെന്ന് പിറുപിറുക്കുന്ന ഡ്രൈവര്‍മാരെ നിങ്ങള്‍ക്കിതാ ആശ്വാസത്തിന്റെ ഒരുകഥ.
ട്രാഫിക് ജാമില്‍പ്പെട്ട് ജീവിതത്തിന്റെ നല്ലൊരു ഭാഗം കളഞ്ഞ ബ്രിട്ടണിലെ ഡ്രൈവര്‍മാരെക്കുറിച്ചുള്ള കഥയാണ് ഇവിടെ പറയുന്നത്. 44 വര്‍ഷത്തെ ജോലിക്കിടയില്‍ ഏതാണ്ട് 214 ജോലി ദിവസങ്ങളാണ് ബ്രിട്ടണിലെ ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമില്‍പ്പെട്ട് കളയുന്നത്. ദിവസം കേവലം പത്ത് മിനിറ്റ് മാത്രമുള്ള ട്രാഫിക് ജാമിനെക്കുറിച്ചുള്ള കണക്കുകള്‍ വെച്ചാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ദിവസം പത്ത് മിനിറ്റുവീതം നാല്‍പത്തിനാല് വര്‍ഷംകൊണ്ട് 1,708 മണിക്കൂറുകളാണ് ഒരു ഡ്രൈവര്‍ ട്രാഫിക് ജാമില്‍ കളയുന്നത്.ദിവസം എട്ടു മണിക്കൂര്‍ നീളുന്ന ജോലി ദിവസങ്ങളാണ് ഈ കണക്കിന് മാനദണ്ഡമാക്കിയിരിക്കുന്നത്.
ലണ്ടന്‍ നഗരത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ തീര്‍ച്ചയായും പത്ത് മിനിറ്റുമുതല്‍ പതിനഞ്ച് മിനിറ്റുവരെ ട്രാഫിക് ബ്ലോക്കില്‍പെടാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ദ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഡസ്ട്രീ അസോസിയേഷന്‍ നാളെ മോട്ടോര്‍സൈക്കിള്‍ യാത്രാദിനമായി കൊണ്ടാടാന്‍ പോകുകയാണ്. തിക്കുംനിറഞ്ഞ നഗരത്തില്‍ ഏറ്റവും നല്ലത് മോട്ടോര്‍സൈക്കിള്‍ ആണെന്ന സന്ദേശമാണ് പ്രധാനമായും അവര്‍ നല്‍കുന്നത്. അന്തരീക്ഷ മലനീകരണം കുറയ്ക്കുമെന്ന ഗുണവും മോട്ടോര്‍സൈക്കിളിനുണ്ടെന്ന് ഇവര്‍ പറയുന്നു. മോട്ടോര്‍സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ എടുക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല