അഡ്വ റെന്‍സണ്‍ തടിയന്‍പ്ലാക്കല്‍: ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷ സമാപനം ‘ദശസന്ധ്യ’യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നവംബര്‍ 7ാം തീയതി ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ വിഖിന്‍ ഷോ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന ദശാബ്ദി ആഘോഷ സമാപനത്തില്‍ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകരായ നജീം അര്‍ഷാദ്,അരുണ്‍ഗോപന്‍,വൃന്ദാ,ഷമീക എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ഓര്‍ക്കസ്ട്ര ടീമിന്റെ അകമ്പടിയോടെ നടത്തുന്ന സംഗീത സായാഹ്നത്തോടെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടിയ്ക്ക് പരിസമാപ്തി കുറിക്കും.ആഘോഷ പരിപാടിയുടെ ഉത്ഘാടനം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ (ബര്‍മ്മിങ്ഹാം)ശ്രീ ജെ കെ ശര്‍മ്മ തിരിതെളിയിച്ച് നിര്‍വ്വഹിക്കും.പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കുന്ന ‘സ്വരം ‘ എന്ന സുവനീര്‍ മാഗസിന്റെ പ്രകാശന കര്‍മ്മം പ്രമുഖ എം പി ശ്രീമതി മേരി റോബിന്‍സണ്‍ നിര്‍വ്വഹിക്കുന്നതായിരിക്കും.ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കോയ്ടണ്‍ കൗണ്‍സിലറും മുന്‍ മേയറുമായ മഞ്ജു ഷാഹുല്‍ ഷമീദ് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ സാബു കുര്യന്‍ എന്നിവര്‍ സംസാരിക്കുന്നതായിരിക്കും.
2005 ഡിസംബര്‍ മാസത്തില്‍ മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് കൗണ്‍സിലിനുള്ളില്‍ ജീവിച്ചുവന്ന മലയാളികള്‍ ഒരമിച്ചു കൂടുകയും അങ്ങനെ ട്രോഫോര്‍ഡ് മലയാളി അസോസിയേഷന്‍ രൂപം കൊള്ളുകയും ചെയ്തു.വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദശാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ യുകെയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംഘടനകളിലൊന്നായി മാറിയിരിക്കുകയാണ്.2012ല്‍ ഗ്ലോബല്‍ മലയാളി പ്രവാസി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല യുകെ മലയാളി അസോസിയേഷനുള്ള അവാര്‍ഡും ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ കരസ്തമാക്കിയിരുന്നു.കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ കായിക വാസനകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും മാറിയ സാഹചര്യത്തില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അവസരങ്ങള്‍ ഒരുക്കികൊണ്ടും ഒരു ഇന്‍ഡോ ബ്രിട്ടീഷ് കള്‍ച്ചറിലൂടെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ട്രോഫോര്‍ഡ് മലയാളി അസോസിയേഷന്‍ നടത്തിവരുന്നത്.അത് ഒരു പരിധിവരെ വിജയകരമായിരുന്നുവെന്ന് മാറിമാറി വരുന്ന കമ്മറ്റികള്‍ വിലയിരുത്തുന്നു.
9ഓളം നാടകങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ച ട്രാഫോര്‍ഡ് നാടക സമിതി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കരാരംഗത്തെ ഒരു പൊന്‍ തൂവലാണ്.ഒരു വര്‍ഷം നീണ്ടു നിന്ന ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ എല്ലാ മാസവും വ്യത്യസ്ത പരിപാടികള്‍ നടപ്പാക്കിയിരുന്നു.ഇത്തവണ ഫെബ്രുവരി മാസത്തില്‍ അസോസിയേഷന്‍ ദശവാര്‍ഷികാഘോഷത്തിന്റെ ഉത്ഘാടനം മാഞ്ചസ്‌റഅററിലെ വിവിധ മലയാളി അസോസിയേഷനുകളെ പങ്കെടുപ്പിച്ച് നടത്തിയത് ഇവിടത്തെ ജനകീയ കൂട്ടായ്മയുടെ മകുടോദാഹരണമാവുന്നതാണ്.
ദശവാര്‍ഷിക സമാപനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ദശസന്ധ്യയുടെ പൂര്‍ണ്ണ വിജയത്തിനു വേണ്ടി പ്രസിഡന്റ് ഡോ സിബി വേറത്താനത്തിന്റെ നേതൃത്വത്തില്‍ 35 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോര്‍ഡിനേഷന്‍കമ്മറ്റികള്‍ ചിട്ടയായി പ്രവര്‍ത്തനം നടത്തിവരുന്നു.ദശസന്ധ്യയുടെ ഭാഗമായുള്ള നജീം അര്‍ഷാദ് ഷോയുടെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റു തീര്‍ന്നിരിക്കുകയാണ്.ഗാനമേള ആസ്വദിക്കാന്‍ വരു്‌നവര്‍ക്കായി വിഥിന്‍ഷോ ഫോറം സെന്ററില്‍ പ്രത്യേകം പാര്‍ക്കിങ്ങും ഭക്ഷ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.നജീം അര്‍ഷാദിനും സംഘത്തിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണമാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല