നാട്ടില്‍ അവധിക്കു പോകുമ്പോഴോ അല്ലെങ്കില്‍ യൂറോപ്പില്‍ തന്നെ ഒന്ന് കറങ്ങാന്‍ പോകുമ്പോഴോ നമുക്കെല്ലാം വളരെ ആവശ്യമായ ഒന്നാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്.ഇതു പോളിസി എടുക്കണം എന്ന കാര്യത്തില്‍ വ്യക്തതയുള്ളവര്‍ ചുരുക്കമാണ്. അതിനാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ട്രാവല്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന കമ്പനികളെ തിരഞ്ഞെടുക്കാന്‍ കമ്പാരിസന്‍ സൈറ്റുകള്‍ ഉപയോഗിക്കുക
സ്ഥിരമായി യാത്ര നടത്താത്തവര്‍ വാര്‍ഷിക പോളിസിക്ക് പകരം ഓരോ ട്രിപ്പിനും പോളിസി എടുക്കുക
ക്ലെയിം ചെയ്‌താല്‍ നാം കൊടുക്കേണ്ട EXCESS കൂട്ടുക
വാര്‍ഷിക പോളിസി എടുക്കുന്നവര്‍ തവണകളായി അടയ്ക്കുന്നതിനു പകരം ഒരുമിച്ചു അടയ്ക്കുക
പോളിസി നിബന്ധനകള്‍ ശരിയായി വായിക്കുക .
യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യാത്രയില്‍ നമ്മുടെ ബാഗില്‍ ഇപ്പോഴും ശ്രദ്ധ വയ്ക്കുക
ബാഗ് ശരിയായി ലേബല്‍ ചെയ്യുക
പാസ്പോര്‍ട്ട്,സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ കോപ്പി എടുത്തു സൂക്ഷിക്കുക
കാര്‍ഡ് പേമെന്റ് നടത്തുമ്പോള്‍ സ്വയം പിന്‍ നമ്പര്‍ ഉപയോഗിച്ച് നടത്തുക.ഒരിക്കലും മറ്റൊരാളുടെ കയ്യില്‍ കാര്‍ഡ് പേമെന്റിനായി കൊടുക്കരുത്.
വിലപിടിപ്പുള്ള സാധനങ്ങള്‍ ഹോട്ടലിലെ സേഫില്‍ സൂക്ഷിക്കുക
അധിക സംരക്ഷണം ലഭിക്കുമെന്നതിനാല്‍ കഴിയുന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല