1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2011

വാഷിംഗ്ടണ്‍: വിസതട്ടിപ്പിന്റെ പേരില്‍ അമേരിക്കന്‍ അധികൃതരുടെ നടപടികള്‍ക്ക് വിധേയരായ ട്രൈവാലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നടത്താന്‍ അവസരമൊരുങ്ങി.

അമേരിക്കയില്‍ തുടരാനും മറ്റ് യൂണിവേഴ്‌സിറ്റികളില്‍ തുടര്‍പഠനം നടത്താനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ മീര ശങ്കര്‍ വ്യക്തമാക്കി.

നേരത്തേ പ്രശ്‌നത്തില്‍ ഇന്ത്യക്കുള്ള ആശങ്ക മീരാ ശങ്കര്‍ ഹിലരി ക്ലിന്റനെ അറിയിച്ചിരുന്നു.

അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രൈവാലി യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഭീഷണിയിലായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് വിദ്യാര്‍ത്ഥികളിലധികവും.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി കാലില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.