അഡ്ലെയ്ഡ്: ട്വന്റി20യില്‍ ഇംഗ്ലണ്ടിന് ഓസീസിനെതിരെ അവസാന ഓവറിലെ അവസാന പന്തില്‍ വിജയം. തുടക്കക്കാരന്‍ ക്രിസ് വോക്സാണ്(19) ടീമിനെ ഒരു വിക്കറ്റ് വിജയത്തിലേക്കു നയിച്ചത്.
59 റണ്‍സും നാലു വിക്കറ്റുമായി
ഓള്‍റൌണ്ട് പ്രകടനം കാഴ്ചവച്ച ഷെയ്ന്‍ വാട്സന്റെ ഓവറിലായിരുന്നു വിജയറണ്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയനാലു വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ 19.5 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലെത്തി. ഇതോടെ ട്വന്റി20യില്‍ തുടര്‍ച്ചയായ എട്ടു വിജയങ്ങളുമായി ഇംഗ്ലണ്ട് ചരിത്രംകുറിച്ചു. തുടര്‍ച്ചയായ ഏഴു വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും നേട്ടങ്ങള്‍ക്കൊപ്പമായിരുന്നു ഇംഗ്ലണ്ട് ടീം.വാര്‍ണര്‍ — വാട്സന്‍ സഖ്യം 8.4 ഓവറില്‍ 83 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 30 റണ്‍സോടെ വാര്‍ണര്‍ പുറത്തായി. 31 പന്തുകളില്‍ വാട്സന്‍ 59 റണ്‍സെടുത്തു. ഡേവിഡ് ഹസി 27 പന്തുകളില്‍ 28 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ നിരയില്‍ ഇയാന്‍ ബെല്‍(27), പീറ്റേഴ്സണ്‍(25), മോര്‍ഗന്‍(43) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല