ഓക്ലന്‍ഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. ടോസ്നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. പാക്ക് ബാറ്റിങ് നിരയെ തകര്‍ത്തത് ഹാട്രിക്ക് ഉള്‍പ്പടെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ടിം സൌത്തിയുടെ പ്രകടനമാണ്. കൈല്‍ മില്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പാക്ക്നിരയില്‍ വാലറ്റക്കാരായ ഉമര്‍ഗുല്ലും(30) വഹാബ് റിയാസും(30) ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അഫ്രീദിയുള്‍പ്പടെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. മാര്‍ട്ടിന്‍ ഗുപ്റ്റിലും(54) റോസ്ടെയ്റും(39) ചേര്‍ന്നാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. പാക്കിസ്ഥാനുവേണ്ടി ശുഐബ് അക്തര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല