ടിവിയ്ക്കും സിനിമയ്ക്കും ഇന്റര്‍നെറ്റുമെല്ലാം ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് യുദ്ധം നടത്തിയ താലിബാന്‍ ഇപ്പോള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍. ഏപ്രില്‍ 12നാണ് താലിബാന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യ സന്ദേശം വന്നത്. ശത്രുക്കളായ ആറു പൊലീസുകാരയെ വധിച്ചുവെന്ന് അവകാശപ്പെടുന്നതായിരുന്നു ആദ്യ ട്വീറ്റ്. ഇതില്‍ നിന്ന് താലിബാന്‍ വെബ്‌സൈറ്റിലേക്ക് ലിങ്കും നല്‍കിയിട്ടുണ്ട്.
ഒളിപ്പോരിനൊപ്പം പ്രചാരണയുദ്ധത്തില്‍ ആധുനിക സാങ്കേതികവിദ്യയും താലിബാന്‍ ആയുധമാക്കിയതിന്റെ ആദ്യ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആറുമാസം മുന്‍പാണു ട്വിറ്ററിലേക്കു കടന്നതെന്നു താലിബാന്‍ വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റും ടിവിയുമെല്ലാം ഉപയോഗിക്കുന്നവര്‍ക്ക് ഒരൂകാലത്ത് താലബാന്‍ കാടന്‍ ശിക്ഷകളായിരുന്നു വിധിച്ചിരുന്നത്. സംഗീതംപോലും പാടില്ലെന്നായിരുന്നു താലബാന്‍ നിലപാട്.
എന്നാല്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സാങ്കേതികവിദ്യകളും ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് താലിബാന്‍ വക്താവ് സൈബുള്ള മുജാഹിദ് ഈയിടെ വ്യക്തമാക്കിയത്.
ആറ് മാസം മുമ്പ് തന്നെ താലിബാന്‍ പഷ്‌തോ ഭാഷയില്‍ ട്വിറ്ററില്‍ സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങിയിരുന്നെങ്കിലും ഇംഗ്ലീഷ് സ്വീകരിച്ചത് ഏപ്രില്‍ 12ന് വ്യാഴാഴ്ചയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള മാധ്യമമെന്ന നിലയിലാണ് തങ്ങളും ട്വറ്ററിലേക്ക് പ്രവേശിക്കുന്നതെന്ന് സൈബുള്ള മുജാഹിദ് പറഞ്ഞു.അധിനിവേശ ശക്തികള്‍ നല്‍കുന്ന ഏകപക്ഷീയമായ വാര്‍ത്തകളാണ് ഇതുവരെ പാശ്ചാത്യര്‍ കണ്ടിരുന്നത്. ഇനിയവര്‍ക്ക് യാഥാര്‍ഥ്യം അറിയാന്‍ കഴിയും സൈബുള്ള വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല