മമ്മൂട്ടിയെ നായകനാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡബിള്‍സി’ല്‍ അതിഥിതാരമായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത സോണിയ അഗര്‍വാള്‍ നിഷേധിച്ചു. ചിത്രത്തില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചുവെങ്കിലും വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഒഴിവാകുകയായിരുന്നെന്നാണ് നടി പറയുന്നത്.
ഏറെ കാലത്തിനുശേഷം നദിയാമൊയ്തു മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതിനാല്‍ ഈ ചിത്രം തുടക്കത്തിലേ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി നായകനാകുന്ന ഡബിള്‍സില്‍ തെലുങ്കുനടി താപ്‌സിയാണ് നായിക. ചിത്രത്തില്‍ നായികമാരുടെ ധാരാളിത്തമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നദിയാമൊയ്തു, താപ്‌സി എന്നീ പ്രധാന കഥാപാത്രങ്ങള്‍ക്കു പുറമേ അതിഥി താരങ്ങളായി റോമ, ഭാവന എന്നിവരും ചിത്രത്തിലുണ്ട്. ഇതുകൂടാതെ ഒരു ഗാനരംഗത്ത് സോണിയാ അഗര്‍വാള്‍ എത്തുന്നുവെന്നും നേരത്തെ വാര്‍ത്തവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത സോണിയ നിഷേധിക്കുകയാണ്.
ചിമ്പു, ഭരത്, പ്രകാശ്‌രാജ്, അനുഷ്‌ക ഷെട്ടി,ശരണ്യ തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്ന തമിഴ്ചിത്രം ഭവാന’ത്തിന്റെ തിരക്കുകളിലാണിപ്പോള്‍ സോണിയ അഗര്‍വാള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല