കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ആദ്യവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 1 നു താല സെന്റ് മാര്ട്ടിന് ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ ആചരിക്കപ്പെടുന്നു.
.ആരാധനയും ദിവ്യബലിയര്‍പ്പണവും നൊവേനയും ഉണ്ടായിരിക്കും കൂടാതെ യെമനില്‍ ISS ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31/3 /16 വ്യാഴാഴ്ച എല്ലാ കത്തോലിക്കാപള്ളികളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുന്പില് ആരാധനയും നടത്തിക്കൊണ്ട് ‘പ്രാര്‍ത്ഥനാദിനമായി ‘ആചരിക്കുന്നു .ഇതിന്റെ ഭാഗമായി ആദ്യവെള്ളി ആചരണ ശുശ്രൂഷയില്‍ ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
ശുശ്രൂഷകള്‍ക്ക് പ്രാര്‍ത്ഥനപൂര്‍വ്വം നേത്രുത്വം കൊടുക്കുന്നത് ഫാ .ജോര്‍ജ്ജ് കരിന്തോളില്‍ MCBS (ഡയറക്ടര്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി ,എറണാകുളം )ആയിരിക്കും .സാധിക്കുന്ന എല്ലാവരും ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ പങ്കെടുത്ത് ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലയിന്മാരായ ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റെണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല