കിസാന്‍ തോമസ്: മനുഷ്യനായി പിറന്ന ദൈവ പുത്രന്റെ ദിവ്യകാരുണ്യ ദൈവസ്‌നേഹാനുഭവത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഈ വലിയ ആഴ്ച ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോഡിനേറ്റര്‍ ബിനു ആന്റണി ,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ, ട്രസ്റ്റി ജോര്‍ജ്ജ് പള്ളിക്കുന്നത്ത് എന്നിവര്‍ അറിയിച്ചു
വിശുദ്ധ വാരത്തിലെ കൃപാഅഭിഷേക ധ്യാനം നയിക്കുന്ന ഫാ.ജോബി കാച്ചപ്പിള്ളി VCഅച്ചന്(Divine rtereat cetnre Toronto Canada.) സീറോ മലബാര്‍ ചാപ്‌ളയിന്‍സും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഊഷ്മളമായ സ്വീകരണം നല്‍കി.
പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ആചരിക്കുന്നു.അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റെവിടേയും തിരുക്കര്‍മ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.
ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചവരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുക്കര്‍മ്മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പെസഹാവ്യഴാഴ്ച ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശൂഷ ആചരിക്കപെടുന്നതിനാല്‍ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു.
ധ്യാനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.00 വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായിബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ലിറ്റില്‍പേസ് ദേവാലയത്തില്‍ സംഘടിപ്പിക്കുന്നഏകദിന കണ്‍വെന്‍ഷനും റവ.ഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.
കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ ദൈവകരുണയാല്‍ നിറയാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍ ഓരോരുത്തരേയുംധ്യാനത്തിലും തിരുകര്‍മങ്ങളിലുംപങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല