കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയി ക്കുന്നു . സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു ശേഷം 8.00 വരെ കലാപരിപാടികള്‍ അവതരിപ്പിക്കപെടുന്നു .
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ താലയില്‍ നിന്നുള്ള ക്ലോഡിയ ജോര്‍ജ്ജും ,സെന്റ് :ജോസപ്പ് മാസ്സ് സെന്റെറില്‍ നിന്നുള്ള ജസലിന്‍ ജോയിയും,സ്വോട്‌സില്‍ നിന്ന് എവെലിന്‍ സജീവും ,ലീവിങ്ങ് സെര്‍ട്ടില്‍ ഐറിന്‍ സെബാസ്‌റ്യന്‍ ബ്ലഞ്ചെര്‍സ്‌ട്ടൌണ്‍ ,ലുക്കനില്‍ നിന്നുള്ള ആല്‍ബി ബെന്നി ,ബ്രേയില്‍ നിന്നുള്ള ജെസ്വിന്‍ ജൊ ജിമ്മി. ഈ മിടുക്കന്മാരേയും മിടുക്കികളേയും ആദരിക്കുന്ന ചടങ്ങും തദവസരത്തില്‍ നടക്കുന്നതായിരിക്കും.
ബൈബിള്‍ ക്വിസ് 2015 ല്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും. ജൂനിയര്‍ വിഭാഗത്തില്‍ അശ്വിന്‍ വില്‍സണ്‍ (ഇഞ്ചിക്കോര്‍ )ഒന്നാം സ്ഥാനവും അര്‍പ്പിതാ ബെന്നി(ഫിസ്ബറോ)ആല്‍ബെര്‍ട്ട് സ്റ്റീഫെന്‍ (ലൂക്കന്‍ )എന്നിവര്‍ രണ്ടാം സ്ഥാനവും ലെസ് ലിന്‍ വിനോദ് (ബ്രേ)മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി.ജസ്വിന്‍ ജേക്കബ്,കാവ്യ ആന്‍ റെജി,മേഘ ജെയിംസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മറിയമ്മ നീലേഷ് ഒന്നാമതെത്തി.ഫിസ്ബറോയില്‍ നിന്നുള്ള നിഷാ ജോസഫ്,ഷൈല ജേക്കബ്(താല)എന്നിവര്‍ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ 25 മത് വിവാഹവാര്‍ഷികം സില്‍വര്‍ ജൂബിലി (2015 ല്‍) ആഘോഷിക്കുന്ന ദമ്പതികളെ ഈ പൊതുയോഗത്തില്‍ വച്ച്ആദരിക്കുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് മിനിസ്ട്രിയുടെLOGO, NAME, MISSION STATEMENT എന്നിവയുടെ
മത്സരത്തില്‍ നിന്നു മികച്ചവ തിരഞ്ഞെടുത്തു .ഫിസ്ബറോ മാസ്സ് സെന്റെറിലെ നോബിള്‍ പോള്‍ ലോഗോ നിര്‍മ്മിച്ചതില്‍ സമ്മാനം നേടി .പേര് നിര്‍ദ്ദേശിച്ചതില്‍ ഇഞ്ചിക്കോര്‍ മാസ്സ് സെന്റെറിലെ ലെവ് ലിന്‍ ജോര്‍ജും സംമ്മാനത്തിനര്‍ഹയായി .മിഷന്‍ സ്റ്റേട്‌മെന്റിനു നല്ല നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല .
അക്കാദമിക് ലെവലില്‍ ഡോക്ടറേറ്റ് നേടിയ ഷേര്‍ളിജോര്‍ജിനെ, Doctor of Philosophy (UCD) (Catechism teacher, Tallaght Mass cetnre) തദവസരത്തില്‍ ആദരിക്കുന്നു
(NB: അന്നേദിവസം 1.45 pm ന് Church of the Nativtiy of our Lord, Beaumont പള്ളിയില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്) ബൈബിള്‍ കലോല്‍സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 27 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
NB:
കലോത്സവത്തിനെത്തുന്നവര്‍ക്കു വേണ്ടി സൗജന്യമായി ചായയും സ്‌നാക്‌സും ,കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് :
ഫാ ജോസ് ഭരണിക്കുളങ്ങര . 089 9741568,
ഫാ. ആന്റണി ചീരംവേലില്‍ . 089 4538926,
മാര്‍ട്ടിന്‍ സ്‌കറിയ (സെക്രട്ടറി,സീറോ മലബാര്‍ ചര്‍ച്ച് ഡബ്ലിന്‍) 0863151380
അഗസ്റ്റിന്‍ കുരുവിള (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 0872334329
ജോമോന്‍ ജേക്കബ് 086 8362369
ജോബി ജോണ്‍ 086 3725536
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല