ഓസ്‌ലോ: ഓസ്‌ലോവില്‍ നടന്ന ഡയണ്ട് ലീഗ് അത്‌ലറ്റിക് മീറ്റില്‍ 200മീറ്ററില്‍ ബോള്‍ട്ടിന്റെ ശക്തമായ തിരിച്ചുവരവ്. 200മീറ്ററില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഈ ജമൈക്കന്‍ താരം ബിസ് ലൈറ്റ് ഗെയിംസിലെ 200മീറ്റര്‍ 19.86സെക്കന്റുകള്‍കൊണ്ടാണ് ഓടിയെത്തിയത്. നോര്‍വീജിയയുടെ ജെയ്‌സുമ സെഡി ന്യൂഡറിനാണ് വെള്ളി.
മാസങ്ങളായി ട്രാക്കില്‍ നിന്നുവിട്ടുനില്‍ക്കുകയായിരുന്ന ബോള്‍ട്ട് കഴിഞ്ഞാഴ്ച റോമില്‍ നടന്ന മത്സരത്തിലൂടെയാണ് തിരിച്ചെത്തിയത്. നീണ്ട ഇടവേള്ക്ക് ശേഷമെത്തിയ ബോള്‍ട്ടിന് റോമിലെ ഗോള്‍ഡന്‍ ഗാലിയില്‍ 100മീറ്ററില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഓസ് ലാമില്‍ ബോള്‍ട്ടിന് പറയത്തക്ക വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കരിയറില്‍ യുസൈന്‍ ബോള്‍ട്ടിന്റെ മികച്ച സമയമായ 19.19 തിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
‘എനിക്ക് പേടിക്കാനൊന്നുമില്ല. ഇപ്പോഴും ഞാനാണ് ചാമ്പ്യന്‍’ മത്സരത്തിനുശേഷം ബോള്‍ട്ട് പ്രതികരിച്ചു. ദക്ഷിണ കൊറിയയിലെ ഡീഗുയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ ഷിപ്പിന് മുമ്പ് മൂന്ന് മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്ന് ബോള്‍ട്ട് പറഞ്ഞു. ജൂലൈ 8ന് പാരീസില്‍ നടക്കുന്ന അത്‌ലറ്റിക് മീറ്റാണ് ബോള്‍ട്ടിന്റെ അടുത്ത ലക്ഷ്യം.
വനിതാ വിഭാഗത്തില്‍ ലിംഗവിവാദത്തില്‍പെട്ട ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം കാസ്റ്റര്‍ സെമന്യയ്ക്ക് മൂന്നാം സ്ഥാനത്തെത്താനം നേടാനേ കഴിഞ്ഞുള്ളു. മൊറോക്കോയുടെ ഹാലിമ ഹാക്ക്‌ലഫ് സീസണിലെ മികച്ച സമയം കുറിച്ച് ഒന്നാമതെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല