1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന് ആവശ്യവുമായി കെജ്‌രിവാള്‍ പ്രധാനമന്ത്രി മോഡിയെ കണ്ടു. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് സൂചനകള്‍.

കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യത്തോട് അനുഭാവ പൂര്‍വമായാണ് മോഡി പ്രതികരിച്ചത്. എന്നാല്‍ എന്നാല്‍ ഒരു സംസ്ഥാനത്തിനകത്ത് രാജ്യ തലസ്ഥാനം നിലകൊള്ളുക എന്നത് പ്രായോഗികം അല്ലെന്ന വാദം ബിജിപെക്ക് അകത്തും പുറത്തും ശക്തമാണ്.

മന്ത്രിസഭ ഉണ്ടെങ്കിലും കേന്ദ്രവുമായി ആലോചിക്കാതെ നടപ്പിലാക്കാന്‍ കഴിയാത്ത ധാരളം വിഷയങ്ങള്‍ ഡല്‍ഹിക്കുണ്ട്. പോലീസ്, പൊതുക്രമം, ഭൂമി എന്നീ വിഷയങ്ങളില്‍ മാത്രമേ ഡല്‍ഹിക്ക് നിയമ നിര്‍മ്മാണം നടത്താന്‍ കഴിയൂ.

കെജ്‌രിവാള്‍ പൂര്‍ണ സംസ്ഥാന വാദത്തെ അഴിമതി വിരുദ്ധ പ്രക്ഷോഭം പോലെ ഒരു തരംഗമാക്കി മാറ്റുമോ എന്നതാണ് കേന്ദ്രത്തെ അലട്ടുന്നത്. അതേസമയം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കി ന്യൂഡല്‍ഹി കേന്ദ്ര ഭരണ പ്രദേശമാക്കി നിലനിര്‍ത്തുക എന്നൊരു വാദവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.