തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കോണ്‍വന്റ് സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന വിവരം അറിഞ്ഞതെന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു. ആക്രമികള്‍ സിസിടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു.
മുറിയിലെ ജനാല ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. എണ്ണായിരം രൂപയോളം മോഷണം പോയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സ്‌കൂളിന് അവധി നല്‍കി. ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആറാമത്തെ ആക്രമണമാണിത്. നേരത്തെ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ആഭ്യമന്ത്രി രാജ്‌നാഥ് സിംഗ് എല്ലാ ക്രിസ്ത്യന്‍ പള്ളികളിലേയും സുരക്ഷ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല