ഡല്‍ഹി നിയമസഭാ സീറ്റുകള്‍ തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെജ്‌രിവാള്‍ രണ്ടാവട്ടമാണ് മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്.
ഏതാണ്ട് ഒരു ലക്ഷം ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തുമെന്ന് കരുതുന്നു. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ രാംലീലാ മൈതാനിയിലെ ചടങ്ങ് കാണാനെത്തും. ചടങ്ങുകള്‍ കാണുന്നതിന് മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതെന്ന നിലയില്‍ ഒട്ടേറെ സിസിടിവി ക്യാമറകളും ചടങ്ങുകള്‍ നിരീക്ഷിക്കും.
പുതിയ മന്ത്രിസഭയില്‍ വൈദ്യുതി, ജലവിഭവ വകുപ്പുകള്‍ കെജ്‌രിവാള്‍ തന്നെ കൈകാര്യം ചെയ്യും. ഒന്നാം കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരില്‍ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മാത്രമാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുക. നാലു പേര്‍ പുതുമുഖങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല