യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളില്‍നിന്നുള്ള ഡിപ്പന്‍ഡന്റ് വിസയിലുള്ള കുടിയേറ്റക്കാര്‍ക്കുള്ള നിര്‍ബന്ധിത ഇംഗ്ളീഷ് ടെസ്റ്റ് വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ യുകെ ബോര്‍ഡര്‍ ഏജന്‍സി പുറത്തുവിട്ടു.
ബ്രിട്ടനിലേക്ക് വരാനുള്ള അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ടെസ്റ്റ് പാസായിരിക്കണം.നവംബര്‍ 29 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് കുടിയേറ്റത്തിനു ശ്രമിക്കുന്ന ആശ്രിതര്‍
ഇംഗ്ളീഷ് സംസാരിക്കാനും കേട്ടാല്‍ മനസ്സിലാക്കാനും പ്രാപ്തിയുള്ളവരാണെന്ന് നിര്‍ബന്ധമായും തെളിയിച്ചിരിക്കണം.
ഇത് യുകെയില്‍ കുടിയേറിയവരുടെ പങ്കാളികള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമെല്ലാം ബാധകമായിരിക്കും. അംഗീകൃത സെന്ററുകള്‍ വഴിയായിരിക്കും ടെസ്റ്റ് നടത്തുക.ഭര്‍ത്താവ്, ഭാര്യ, സിവില്‍ പാര്‍ട്ണര്‍, അവിവാഹിത പാര്‍ട്ണര്‍, സ്വവര്‍ഗ പങ്കാളി, പ്രതിശ്രുത വധു, പ്രതിശ്രുത വരന്, പ്രൊപ്പോസ്ഡ് സിവില്‍ പാര്‍ട്ണര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതു ബാധകമായിരിക്കും. നിലവില്‍ ബ്രിട്ടനില്‍ ഉള്ളവര്‍ വിസ നീട്ടുമ്പോഴും ഈ ടെസ്റ്റ് നിര്‍ബന്ധമായിരിക്കും.
താഴെപ്പറയുന്ന മൂന്നു മാര്‍ഗങ്ങളില്‍ ഏതെങ്കിലും ഒന്നു വഴിയാണ് ഇംഗ്ളീഷ് പ്രാവീണ്യം ഉണ്ടെന്നു തെളിയിക്കേണ്ടത്.
ഹോം ഓഫീസ് അംഗീകരിച്ച ടെസ്റ്റ് സെന്ററുകളില്‍ നിന്നും ഇംഗ്ളീഷ് പരീക്ഷ പാസാവുക.,(list of acceptable tests and approved test providers)
ഇംഗ്ളീഷ് പ്രധാന സംസാരഭാഷയായുള്ള താഴെപ്പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്ക് ടെസ്റ്റ് വേണ്ട .(Antigua and Barbuda,Australia,the Bahamas,Barbados,Belize,Canada,Dominica,Grenada,Guyana,Jamaica,New Zealand,St Kitts and Nevis,St Lucia,St Vincent and the Grenadines,Trinidad and Tobago,the United States of America)
ഇംഗ്ളീഷ് പ്രധാന ഭാഷയായി ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍.(ഈ ഡിഗ്രിക്ക്UK NARIC -യുടെ അംഗീകാരം വേണം)
എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ടെസ്റ്റ് പാസാകുന്നതില്‍ നിന്നും ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവ ഇങ്ങനെ:
65 വയസ്സിനു മുകളിലുള്ള അപേക്ഷകന്.
ശാരീരിക-മാനസിക വൈകല്യമുള്ളവര്‍.
മുന്‍പറഞ്ഞ നിലവാരം നേടാന്‍ പ്രത്യേക സാഹചര്യത്തില്‍ കഴിയാതെ പോയവര്‍.(exceptional compassionate circumstances)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല