മനോജ് ജോണ്‍: പുത്തന്‍ പ്രതീക്ഷകളോടെ സ്റ്റിവനേജിലെ ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സ്‌നേഹോഷ്മളമായ നവവത്സര വിരുന്നും സംഘടിപ്പിച്ചു. ഫാ. അനൂപ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും പുതുവത്സര സന്ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ വിശ്വാസികള്‍ കേക്ക് മുറിച്ചു മധുരം പങ്കുവച്ചു, പരസ്പരം ആശംസകള്‍ നേര്‍ന്നു പുതുവര്‍ഷത്തെ വരവേറ്റു. സ്റ്റിവനേജിലും പരിസര പ്രദേശത്തുമുളള ധാരാളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല