1980 കളില്‍ ചടുലനൃത്തരംഗങ്ങളുമായി ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച മിഥുന്‍ ചക്രവര്‍ത്തി മലയാളത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ജയരാജ് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചതായി മിഥുന്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഒരു പരസ്യചിത്രത്തിലഭിനയിക്കാനെത്തിയതായിരുന്നു അദ്ദേഹം. സിനിമാരംഗത്തുനിന്ന് വിട വാങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മിഥുന്‍ പറഞ്ഞു.
1976 ല്‍ മൃണാള്‍ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മിഥുന്‍ ചക്രവര്‍ത്തിക്ക് രണ്ടുതവണ മികച്ച നടനും ഒരു തവണ സഹനടനുമുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
1982 ല്‍ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി അവതരിപ്പിച്ച ജിമ്മി എന്ന തെരുവു നര്‍ത്തകന്‍ ഒരു തലമുറയുടെതന്നെ ആവേശമായിരുന്നു. ഹിന്ദിയെക്കൂടാതെ ബംഗാളി, ഒറിയ, ഭോജ്പുരി ഭാഷകളിലായി 250 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മിഥുന്‍ ചക്രവര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹൗസ്ഫുള്‍-2 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല