ഡീസല്‍ കാറിന്റെ ഉടമകള്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്ത പുറത്തുവന്നു. ഡീസല്‍ കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പാര്‍ക്ക് ചെയ്യാനായി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മലിനീകരണത്തിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നു എന്ന് കണ്ടെത്തിയതാണ് ഡീസല്‍ കാറുകള്‍ക്ക് പാര്‍ക്കിംഗിന് സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ പ്രേരകമായത്. ഡീസല്‍ കാറുകള്‍ പുറന്തള്ളുന്ന രാസവസ്തുക്കള്‍ വന്‍തോതിലുള്ള വായുമലിനീകരണത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ഉല്‍സര്‍ജനം കുറവാണ് എന്നതുകൊണ്ടുതന്നെ ഇത്തരം കാറുകളോട് ആദ്യം വലിയ താല്‍പ്പര്യമുണ്ടായിരുന്നു. കെന്‍സിട്ടോണിലും ചെല്‍സിയയിലും താമസിക്കുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ പാര്‍ക്കിംഗ് സര്‍ച്ചാര്‍ജ്ജായി 15 പൗണ്ടുവരെ അധിക തുക അടയ്‌ക്കേണ്ടിവരും. നിലവില്‍ 150 പൗണ്ടോളമാണ് പാര്‍ക്കിംഗ് പെര്‍മിറ്റിനായി ഒരുമാസം ചിലവാക്കേണ്ടിവരുന്നത്.
ബ്രിട്ടനിലെ മറ്റ് കൗണ്‍സിലുകളും നഗരങ്ങളും ഈ തീരുമാനം ഉടനേ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പുതിയ തീരുമാനത്തിനെതിരേ പ്രതിഷേധസ്വരം ഉയര്‍ന്നിട്ടുണ്ട്. ഡീസല്‍ കാര്‍ വാങ്ങുന്നവര്‍ക്കും അത് പാര്‍ക്ക് ചെയ്യുന്നതിനും സര്‍ച്ചാര്‍ജ് അടയ്ക്കണമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ബ്രിട്ടിഷ് െ്രെഡവര്‍മാരുടെ അസോസിയേഷനിലെ ഹഗ് ബാല്‍ഡണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല