ദല്‍ഹി: തുടരെയുള്ള തോല്‍വികളില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേര്‍സ് കരകയറി. ഫിറോസ്ഷാ കോട്ട്‌ലയില്‍ ദല്‍ഹിയെ 16 റണ്‍സിനാണ് സംഗക്കാരയുടെ ടീം തോല്‍പ്പിച്ചത്. സ്‌കോര്‍: ഡെക്കാണ്‍ 4/ 168, ദല്‍ഹി 7/152.
ആദ്യം ബാറ്റുചെയ്ത ഡെക്കാണെ ദല്‍ഹി ബൗളര്‍മാര്‍ പൊരുതാവുന്ന സ്‌കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ നേരത്തേ പുറത്തായെങ്കിലും 41 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത സൊഹല്‍ മികച്ച പ്രകടനം നടത്തി. സംഗക്കാരയും (49) കാമറൂണ്‍ വൈറ്റും (31*) അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഡെക്കാണ്‍ 168 റണ്‍സിലെത്തി.
താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി തകര്‍ത്തു തുടങ്ങി. വാര്‍ണര്‍ 51 റണ്‍സും സെവാഗ് 12 റണ്‍സുമെടുത്തു. എന്നാല്‍ സെവാഗ് പുറത്തായതോടെ ഡെക്കാണ്‍ ബൗളര്‍മാര്‍ മല്‍സരത്തിന്റെ പിടിമുറുക്കി. തുടര്‍ന്ന് മുറയ്ക്ക് ദല്‍ഹിയുടെ വിക്കറ്റുകള്‍ വീണു. 23 റണ്‍സെടുത്ത നാഗറും 21 റണ്‍സെടുത്ത വേണുഗോപാല്‍ റാവുവും പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ 152 റണ്‍സെടുക്കാനേ ദല്‍ഹിക്ക് കഴിഞ്ഞുള്ളൂ.
നാലോവറില്‍ 27 റണ്‍സ് വഴങ്ങി 2വിക്കറ്റെടുത്ത ഹര്‍മീത് സിംഗ് ഡെക്കാണ്‍യി മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. സൊഹലാണ് കളിയിലെ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല