വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ റൗണ്ട് മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് ജയം. ഡെവില്ലിയേഴ്‌സിന്റെ (107 നോട്ടൗട്ട്) സെഞ്ച്വറിയുടെ കരുത്തില്‍ 42.5 ഓവറില്‍ 223 റണ്‍സെന്ന ലക്ഷ്യം നേടാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്ന് ആംല(14), ഗ്രേം സ്മിത്ത് (45), കാലിസ്(4) എന്നിവരാണ് പുറത്തായത്. ഡെവില്ലിയേഴസിനൊപ്പം 42 റണ്‍സുമായി ഡുംനിയും പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47.3 ഓവറില്‍ 222 റണ്‍സെടുത്ത് വെസ്റ്റ്ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പുറത്തായി. ഡി.എം ബ്രാവോ (73) അര്‍ധ സെഞ്ച്വറിനേടി. നാലു വിക്കറ്റ് നേടിയ ഇംറാന്‍ താഹിറും മൂന്ന് വിക്കറ്റെടുത്ത സ്‌റ്റെയിനും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനെ 222 ല്‍ തളച്ചത്. ജെ ബോത രണ്ട് വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസ് ബൗളിങ് നിരയില്‍ ബെന്‍ ,റോച്ച്, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല